അച്ഛൻ പൗരുഷത്തിന്റെ ആദ്യ രൂപം

അച്ഛൻ പൗരുഷത്തിന്റെ ആദ്യ രൂപം
അച്ഛൻ സമൃദ്ധമായ സ്മൃതി സ്വരൂപം
അമ്മ പറഞ്ഞു മനസ്സിൽ നിറച്ചു
മകനെ ഇത് നിന്റെ അച്ഛൻ

അച്ഛൻ നേരിന്റെ മൂക സാക്ഷി
അച്ഛൻ തളരാത്ത കർമയോഗി
അച്ഛൻ അറിവിന്റെ തിരിനാളവും
അച്ഛൻ നിറവിന്റെ പരിശ്ചേദവും
അച്ഛൻ സ്ത്യര്യത്തിൻ പ്രതിരൂപവും

കാലത്തിൻ കുത്തൊഴുക്ക്കിൽ
അച്ഛൻ മറയവേ
അമ്മതൻ ചുമലിൽ
മുഖം പൂഴ്ത്തി കേഴവെ
എന്റെ
അച്ഛന്റെ മുഖതാരിൽ
വാത്സല്യമല്ലാതെ ഇല്ലൊരു ഭാവവും

അച്ഛനില്ലാത്ത വീടിന്റെ മുറ്റത്തു
പാഴ് ചെടികൾ പൂത്തതും
ഉമ്മറ കോലായിൽ
ചിലന്തി വലവെച്ചതും
സമയമറിയാതെ
ഊര് തെണ്ടി നടന്നതും
പൈക്കളില്ലാതെ
എരുത്തു പൊളിഞ്ഞതും
M 80 തൻ ഹുങ്കാര
ശബ്ദം നിലച്ചതും
പട്ടറയിലെ പുത്തന്റെ
കാഴ്ച്ച നിലച്ചതും
രാത്രി ഉറക്കത്തിലെ മങ്ങിയ ഓർമയിൽ
തന്നൊരു ഉമ്മയും
എന്നെ പഠിപ്പിച്ചു ഈ ലോക യാത്രയിൽ
അച്ഛന് തുല്യം അച്ഛനെ ഉള്ളു.

വിനോദ് കുമാർ

14 Views