ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1,457 പേര്‍

മഴക്കെടുതിയുടെയും കടല്‍ക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ കഴിയുന്നത് 1,457 പേര്‍. 22 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ 36 വീടുകള്‍ക്ക് പൂര്‍ണമായും 561 വീടുകള്‍ക്ക് ഭാഗീകമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത്. 13 ക്യാമ്പുകളിലായി 196 കുടുംബങ്ങളിലെ 805 പേര്‍ ഇവിടെ കഴിയുന്നു. നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കുന്ന ഏഴു ക്യാമ്പുകളില്‍ 150 കുടുംബങ്ങളിലെ 582 പേരും ചിറയിന്‍കീഴിലെ രണ്ടു ക്യാമ്പുകളില്‍ 27 കുടുംബങ്ങളിലെ 70 പേരും കഴിയുന്നുണ്ട്. നെടുമങ്ങാട്, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ നിലവില്‍ ക്യാമ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല.

മഴക്കെടുതിയില്‍ തിരുവനന്തപുരം താലൂക്കില്‍ എട്ടു വീടുകള്‍ പൂര്‍ണമായും 84 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. കാട്ടാക്കടയില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 48 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വര്‍ക്കല താലൂക്കില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 103 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ 12 വീടുകളാണു പൂര്‍ണമായി തകര്‍ന്നത്. ഇവിടെ 212 വീടുകള്‍ക്കു ഭാഗീക നാശനഷ്ടമുണ്ടായി. നെയ്യാറ്റിന്‍കര താലക്കില്‍ ആറു വീടുകള്‍ പൂര്‍ണമായും 114 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇന്നലെ(17 മേയ്) കനത്ത മഴയോ കടല്‍ക്ഷോഭമോ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

(17 മേയ് 2021 വൈകിട്ട് 3:00 വരെയുള്ള കണക്കുകളാണിത്)

6 Views