മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക്

മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക് | പതിനായിരം ഇരുചക്രവാഹനങ്ങൾക്കും | അയ്യായിരം ഓട്ടോ റിക്ഷകൾക്കുമായി 200 കോടി വായ്‌പ.

സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.


ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട് . കെ എസ് ആർ ടി സി , യെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു . പദ്ധതികൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായുള്ള പത്ത് ബസുകൾ നിരത്തിലിറക്കാനും നിർദ്ദേശം നൽികിയെന്ന് മന്ത്രി അറിയിച്ചു . പത്ത് കോടി രൂപ ഈ ആവശ്യത്തിനായി ആദ്യഘട്ടമെന്നനിലയിൽ മാറ്റി വെച്ചിട്ടുണ്ട്.


ഇന്ത്യൻ കോർപ്പറേഷന്റെയും , സിയാലിന്റെയും സഹകരണത്തടെയാണ് ഇത് നടപ്പാക്കുന്നത് .


സാധാരണ തൊഴിലുകൾ ചെയ്യുന്ന പത്ര വിതരണക്കാർ , മത്സ്യക്കച്ചവടക്കാർ , ചെറുകിട കച്ചവടക്കാർ , ഹോംഡെലിവറി ചെയ്യുന്ന യുവാക്കൾ എന്നിവർക്കായി ഗതാഗതവകുപ്പ് വായ്പാ പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി അറിയിച്ചു . 200 കോടി രൂപയാണ് പലിശയിളവ് നൽകി വായ്പയായി നൽകുന്നത്.

11 Views