ഒരു മാസ്കിന് 255 രൂപ വിലയുള്ള കല്ലുപാറയിലായിരുന്നു ഇന്ന് ഒരു വയറൂട്ടാം പദ്ധതി

ലോക് ഡൗണിൽ SPC യും നന്മ ഫൗണ്ടേഷനും ചേർന്നു നടപ്പിലാക്കുന്ന ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ കല്ലുപാറ സെറ്റിൽ മെൻറിലെ മുഴുവൻ കുടുംബങ്ങൾക്കും അവരുടെ റേഷനും, ഭക്ഷ്യക്കിറ്റും വിവിധ റേഷൻ ഷോപ്പുകളിൽ നിന്ന് ശേഖരിച്ച് എത്തിച്ചു. കൂടെ എല്ലാ കുടുംബങ്ങൾക്കും മാസ്കും വിതരണം ചെയ്തു.

5 രൂപയുടെ ഒരു മാസ്കോ 50 രൂപയുടെ ഒരു പച്ചക്കറി കിറ്റോ സ്വന്തം കുട്ടിയ്ക്ക്
നൽകാൻ 20 രൂപയുടെ എന്തെങ്കിലുംപലഹാരമോ വാങ്ങണമെങ്കിൽ കുറഞ്ഞത് 250 രൂപ യാത്രാക്കൂലി നൽകേണ്ട കല്ലുപാറക്കാരുടെ ദുരിതം നാം കാണാതിരുന്നു കൂട. ഇപ്പോൾ ഉള്ള കാട്ടു പാതയും പൊട്ടിപ്പൊളിഞ്ഞ് വാഹനവും കയറാത്ത അവസ്ഥ. എല്ലാ സുമനസ്സുകളും ഇവർക്കു വേണ്ട സഹായങ്ങൾ എത്തിച്ചാൽ ലോക് ഡൗണിൽ ഇവരും തളരാതിരിക്കും.

വിതുര ജനമൈത്രി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ അനീസ്, എസ്.പി.സി യുടെ സ്പെഷ്യൽ ഓഫീസർ ശ്രീ .വി .വി.വിനോദ്, വിതുര സ്കൂളിലെ സി.പി.ഒ ശ്രീ.കെ.അൻവർ എന്നിവരുടെ നേതൃത്വത്തിൽ പോലീസുദ്യോഗസ്ഥരായ ശ്രീ.ജയരാജ്, ശ്രീ.ജവാദ് സ്റ്റുഡൻ്റ് പോലീസ് കെഡറ്റ് പദ്ധതി അംഗങ്ങളായ അഭിജയ്, അഖിൽ. ഡി , എസ്.പി.സി.യുടെ പി.റ്റി.എ അംഗം ശ്രീ .അനിൽ സി.ജെ ചേർന്നാണ് റേഷനും ഭക്ഷ്യ കിറ്റും എത്തിച്ചത്. അഭ്യർത്ഥിക്കുന്നു. ഒപ്പം ഇവർക്കു വേണ്ട അവശ്യ സേവനങ്ങളും നൽകാൻ അഭ്യർത്ഥിക്കുന്നു.

12 Views