വിജയാഹ്ളാദ പ്രകടനങ്ങൾ

തിരുവനന്തപുരം ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ പതിനാലിൽ പതിമൂന്നും എൽ ഡി എഫ് സാരഥികൾ കൈയ്യടക്കി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിജയാഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കാനുള്ള ഇലക്ഷൻ കമ്മീഷന്റെ കർശന നിർദ്ദേശമനുസരിച്ച് വിജയിച്ച സ്ഥാനാർഥികൾ പലരും വീട്ടിലും പാർട്ടി ഓഫിസുകളിലും മാത്രമായി ആഹ്ളാദ പ്രകടനങ്ങൾ ഒതുക്കി.

വിജയമറിഞ്ഞ തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റണി രാജു എ കെ ജി സെന്ററിന് മുന്നിൽ നിന്നും കൈ വീശി ആഹ്ലാദം പങ്കു വയ്ക്കുന്നു.
നേമം മണ്ഡലത്തില്‍ എൽ ഡി എഫ് സ്ഥാനാര്‍ഥി വി ശിവൻകുട്ടി വിജയാഹ്ളാദം സ്വവസതിയിൽ ആഘോഷിക്കുന്നു
തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റണി രാജുവിന് കോടിയേരി ബാലകൃഷ്ണൻ മധുരം നൽകി ആശംസിക്കുന്നു.