സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലിൽ വാക്‌സിനേഷൻ തുടങ്ങി

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയ പന്തലിൽ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പന്തൽ വാക്‌സിനേഷൻ ഡ്രൈവിന് ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. മുൻഗണനാ വിഭാഗത്തിലെ ജീവനക്കാർക്കാണ് ഇവിടെ വാക്‌സിനേഷൻ നൽകുന്നത്. 

ആദ്യ ദിനമായ ഇന്നലെ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കു വാക്‌സിൻ നൽകി. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വിഭാഗങ്ങളിലെ ജീവനക്കാർക്കും വാക്‌സിൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 
വാക്‌സിനേഷനായി മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലെ വകുപ്പ് മേധാവികളും തൊഴിലുടമകളും ജീവനക്കാരുടെ വിവരങ്ങൾ selfregistration.cowin.gov.in ൽ രജിസ്റ്റർ ചെയ്ത ശേഷം റഫറൻസ് ഐഡി ഉപയോഗിച്ച് covid19.kerala.gov.in/vaccine/index.php/Login/employer_login എന്ന വെബ്‌സൈറ്റിൽ സ്ഥാപനത്തിലെ 18 മുതൽ 44 വരെ പ്രായമുള്ള ജീവനക്കാരുടെ വിവരങ്ങൾ നൽകണം. ജീവനക്കാരെ എസ്.എം.എസ്. വഴി വാക്‌സിനേഷൻ സമയവും തീയതിയും അറിയിക്കും.

8 Views