വിജയ ദീപശിഖയ്ക്ക് എന്‍.സി.സി സ്വീകരണം നല്‍കി

തിരുവനന്തപുരം: 1971 ലെ യുദ്ധത്തില്‍ പാകിസ്ഥാനെതിരേ ഇന്ത്യ നേടിയ വിജയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെത്തിയ വിജയ ദീപശിഖയ്ക്ക് എന്‍.സി.സി കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.


രണ്ടാം കേരള ബറ്റാലിയന്‍ നേതൃത്വത്തില്‍ കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ എന്‍.സി.സി ആഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മൻദീപ് സിങ് ഗില്‍, ഭാരതീയ വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍ സുനില്‍ ചാക്കോ എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ പങ്കജ് നെഹ്‌റ, കമാന്‍ഡിങ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ പ്രേം ചന്ദ്ര് ഝാ, , ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രേമചന്ദ്രക്കുറുപ്പ്.ഐ.എ.എസ് (റിട്ട), വൈസ് ചെയര്‍മാന്‍ ഡോ.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പ്രൊഫ. മോഹനകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.സി.സി. രണ്ടാം കേരള ബറ്റാലിയന്‍ കേഡറ്റുകള്‍ ഗാര്‍ഡ് ഓണര്‍ നല്‍കി
ന്യൂഡല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ നിന്നും ആരംഭിച്ച വിജയ ദീപശിഖ 2500 ഓളം കിലോമീറ്ററുകള്‍ പിന്നിട്ടാണ് തിരുവനന്തപുരത്തെത്തിയത്. 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത നായകരേയും അവരുടെ ആശ്രിതരേയും വീടുകളിലെത്തി ആദരിക്കുകയും ചെയ്തിരുന്നു. കരസേന, നാവിക സേന വിഭാഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദീപശിഖയ്ക്ക് സ്വീകരണം നല്‍കിയിരുന്നു. ശനിയാഴ്ച ദീപശിഖ കന്യാകുമാരിയിലേക്ക് പോകും.

98 Views