വരവറിയിച്ച് അയ്യപ്പൻ

ഐതീഹ്യവും ചരിത്രവും ഇഴചേർന്നുകിടക്കുന്ന ശബരിമല അയ്യപ്പൻറെ കഥ നോവൽ രൂപത്തിലാവുന്നു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അനീഷ് തകടിയിലാണ്അയ്യപ്പൻ‘ നോവലിന്റെ രചയിതാവ്.

നവമാധ്യമമായ അടയാളം ഓൺലൈനിൽ ഞായറാഴ്ചകളിലാണ് ‘അയ്യപ്പൻ‘ പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ ആദ്യ അദ്ധ്യായം ഇന്ന് പ്രസിദ്ധീകരിച്ചു. കേട്ടുപരിചിതമായ അയ്യപ്പകഥയിൽ നിന്നും മാറി, ചരിത്രത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാനുള്ള ശ്രമമാണ് അനീഷ് തകടിയിൽ നടത്തുന്നത്. മൺമറഞ്ഞുപോയ പല സത്യങ്ങളും തന്റെ രചനയിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് എഴുത്തുകാരൻ.

ബുദ്ധപ്രകാശത്തിലൂടെ, ഹുമയൂൺ തെരുവിലെ സാക്ഷി എന്നിവയാണ് അനീഷ് തകടിയിലിന്റെ മറ്റുകൃതികൾ.

അയ്യപ്പനിലേക്ക് യാത്ര തുടരാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കുക
https://adayalam.in/ayyappan/

179 Views