പട്ടം എസ്.യു.ടി ആശുപത്രിയില്‍ ലോക കൈ ശുചിത്വ ദിനം ആചരിച്ചു

തിരുവനന്തപുരം: എസ്.യു.ടിയില്‍ ലോക കൈ ശുചിത്വ ദിനം ആചരിച്ചു. കൊറോണ വൈറസിന്റെ രോഗ വ്യാപനം തടയുന്നതില്‍ കൈ കഴുകല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് കൈ ശുചിത്വ ദിനം വിവിധ പരിപാടികളോടെ ആചരിച്ചത്. കൈ ശുചിത്വത്തിന്റെയും മുഖാവരണം ധരിക്കുന്നതിന്റെയും സാമൂഹിക അകലത്തിന്റെയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി ബോധവല്‍ക്കരണ കാമ്പയിനും സംഘടിപ്പിച്ചു.
കാമ്പയിനിന്റെ ഭാഗമായി എസ് യു ടി യിലെ സ്റ്റാഫ്, നഴ്സ്മാർ എല്ലാവരും ചേർന്നൊരുക്കിയ നൃത്തരൂപവും അരങ്ങേറി.

6 Views