തിരുവനന്തപുരം : തേക്കുംമൂട് റസിഡൻസ് അസോസിയേഷന്റെ പതിനാറാമത് കുടുംബ സംഗമം വക്കം മൗലവി ഹാളിൽ അസോസിയേഷൻ പ്രസിഡന്റ് ടി. ജോതിസ് കുമാറിന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജ് ആർ. എം. ഒ. ഡോ. മോഹൻറോയ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ മേരിപുഷ്പം, മുൻ കൗൺസിലർ ബിനു. ഐ. പി, മ്യൂസിയം പോലീസ് സ്റ്റേഷനിലെ സി. ആർ. ഒ യും പി. ആർ. ഒ യുമായ എസ്. ഐ. ഷാജഹാൻ എന്നിവർ സംസാരിച്ചു.
അസോസിയേഷൻ സെക്രട്ടറി തേക്കുംമൂട് സുമേഷ് സ്വാഗതവും അരുൺകുമാർ. കെ. വി. കൃതജ്ഞതയും പറഞ്ഞു. പ്ലസ് ടു വിന് ഉന്നത വിജയം നേടിയ ഭാഗ്യ മാത്യു, മുതിർന്ന അംഗങ്ങളായ ബി. ശ്രീനിവാസൻ, ടി. പി. ജേക്കബ്, ലിറ്റ ഗ്രേസി സാമുവൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ശിവമുരളിയും സംഘവും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…