EDUCATION

ലഹരിയ്ക്കെതിരെ കൂട്ടയോട്ടം : മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ്‌ ചെയ്തു

സംസ്ഥാന യുവജനക്ഷേമ ബോർഡും തിരുവനന്തപുരം  ജില്ലാ യുവജനകേന്ദ്രവും സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ്‌ ചെയ്തു. എ. എ റഹീം എം. പി  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെയുള്ള  കൂട്ടയോട്ടത്തിൽ എ. എ റഹീം എം. പിയോടൊപ്പം ടീം കേരള അംഗങ്ങൾ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ, അവളിടം ക്ലബ്ബ് അംഗങ്ങൾ, സെന്റ് മേരീസ്‌ സ്കൂളിലെ എൻ. സി. സി കേഡറ്റുകൾ തുടങ്ങിയവരും  പങ്കെടുത്തു.

 കേരളത്തെ ലഹരിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിപുലമായ ബോധവത്കരണ പരിപാടികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. നോ ടു ഡ്രഗ്സ് കാമ്പയിനിൻ്റെ ആദ്യ ഘട്ട പ്രചാരണങ്ങളുടെ സമാപനം കുറിച്ച് കേരള പിറവി ദിനത്തിൽ തലസ്ഥാന നഗരിയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളും അധ്യാപകരും സമൂഹത്തിൻ്റെ വിവിധ തുറകളിൽ ഉള്ളവരും അണിനിരക്കുന്ന ലഹരി വിരുദ്ധ ശൃംഖലയും നടക്കും വി. കെ. പ്രശാന്ത് എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി. സുരേഷ്‌കുമാർ, യുവജന ക്ഷേമ ബോർഡ്‌ പ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

1 hour ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

3 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

14 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

15 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

15 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

16 hours ago