Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നവകേരള തദ്ദേശകം 2.0ക്ക്‌ തുടക്കം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ അവലോകനം, വിവിധ പദ്ധതികളുടെ വിശദീകരണം എന്നിവ ലക്ഷ്യമിടുന്ന ‘നവകേരളം 2.0’ ക്ക് തുടക്കമായി.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അതിദാരിദ്ര്യം അവസാനിപ്പിക്കാനുള്ള പദ്ധതി, വാതിൽപ്പടി സേവനം, മാലിന്യ സംസ്ക്കരണം, ആയിരത്തില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതി, മനസോടിത്തിരി മണ്ണും ലൈഫ് പദ്ധതിയും, ലഹരിമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ, ഡിജിറ്റല്‍ ഗവേണൻസ്, ആസ്തി രജിസ്റ്റര്‍ പുതുക്കല്‍, തുടങ്ങിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തി. വാർഷിക പദ്ധതി പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും, ഫെബ്രുവരിക്കകം നൂറ് ശതമാനം പദ്ധതി പ്രവർത്തനം പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!