നെടുമങ്ങാട്: ഭാരത് സേവക് സമാജ് ദേശീയ അവാർഡിന് അർഹനായ നെടുമങ്ങാട് മലയാള മനോരമ സീനിയർ ലേഖകൻ ആനാട് ശശിയെ ഐഎൻഎൽ നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി സലിം നെടുമങ്ങാട് മെമെന്റോ നൽകിയും ഐ എൻ എൽ നെടുമങ്ങാട് നിയോജകമണ്ഡലം ആക്ടിംഗ് പ്രസിഡൻറ് കെ.വിജയകുമാർ പൊന്നാട അണിയിച്ചുമാണ് ആദരിച്ചത്. ഐ എൻ എൽ സംസ്ഥാന കൗൺസിൽ അംഗം പുലിപ്പാറ യൂസഫ്. നിയോജകമണ്ഡലം ഭാരവാഹികളായ അബൂബക്കർ. എം. എ.എം.അബ്ദുറഹീം. എ.മുഹമ്മദ്. ദാവൂദ്.പി.കെ. സജി ഗോപി.ജി.ജില്ലാ കൗൺസിൽ അംഗം അനസ് മൂഴിയിൽ. മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡൻറ് മുഹമ്മദ് അനസ് കെ. വി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ആനാട് ശശിക്ക് ഐഎൻഎൽ നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരവ്
