Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പുതുവര്‍ഷത്തില്‍ ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: 2023 പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച്‌ എണ്ണ വിപണന കമ്പനികള്‍ (ഓയില്‍ മാ‍‍ര്‍ക്കറ്റിങ് കമ്പനി).
വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ നിലവിലുള്ള അതേ നിരക്കില്‍ ലഭിക്കും.

വാണിജ്യ സിലിണ്ടറിന്റെ നിരക്ക് എണ്ണ വിപണന കമ്ബനികള്‍ (ഒഎംസി) 2023 ജനുവരി ഒന്ന് മുതല്‍ 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ മുതലായവയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ചെലവേറിയതാക്കും. ഇത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ലാത്തതിനാല്‍ ഇത് സാധാരണക്കാരുടെ ബജറ്റിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

വിവിധ നഗരങ്ങളിലെ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്

ഡല്‍ഹി- 1768 രൂപ
മുംബൈ- 1721 രൂപ
കൊല്‍ക്കത്ത- 1870 രൂപ
ചെന്നൈ- 1917 രൂപ

വിവിധ നഗരങ്ങളിലെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില

ഡല്‍ഹി- 1053 രൂപ
മുംബൈ- 1052.5 രൂപ
കൊല്‍ക്കത്ത- 1079 രൂപ
ചെന്നൈ- 1068.5 രൂപ

ഒഎംസികള്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വര്‍ധിപ്പിച്ചത്. ഇത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ ആകെ വില 153.5 രൂപയായി ഉയര്‍ത്തി. 2022ല്‍ നാല് തവണയാണ് വില വര്‍ധിപ്പിച്ചത്. 2022 മാര്‍ച്ചില്‍ ആദ്യം 50 രൂപ വര്‍ധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വര്‍ധിപ്പിച്ചു. പിന്നീട് മെയ് മാസത്തില്‍ 3.50 രൂപ ഉയര്‍ത്തി. ഒടുവില്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!