ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് നവ സാങ്കേതികവിദ്യകളും ന്യൂസ് റൂമുകളെ നമ്മുടെ ധാരണകൾക്ക് അപ്പുറത്തേക്ക് മാറ്റുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിറയെ. ഇന്ത്യയിലാദ്യമായി വാർത്ത അവതരിപ്പിക്കാൻ AI അവതാറിനെ അവതരിപ്പിച്ച ചാനൽ അയാം ഡോട്ട് കോം, അതിന്റെ ഫൗണ്ടറുടെ തന്നെ അവതാറുമായി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. ഒരു മീഡിയ ഫൗണ്ടർ അവരുടെ അവതാറിനെ ന്യൂസ് റൂമിൽ അവതരിപ്പിക്കുന്നതും ഇതാദ്യമാണ്. ഡിജിറ്റൽ മീഡിയ ചാനലായ CHANNEL IAM.COM ഫൗണ്ടറായ നിഷ കൃഷ്ണന്റെ തന്നെ അവതാറാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഇംഗ്ലീഷും മലയാളവും ഉൾപ്പെടെ അവതരിപ്പിക്കാവുന്ന അവതാറിന് ഇനി വിഡിയോ പ്രൊഡ്യൂസ് ചെയ്യാൻ കണ്ടന്റ് ടെക്സ്റ്റ് മാത്രം മതിയാകും. മനുഷ്യന്റെ സഹജമായ മുഖഭാവങ്ങളും, സൂക്ഷ്മമായ ചലനങ്ങളും നിഷയുടെ അവതാറിന് അവതരിപ്പിക്കാനാകുന്നുണ്ട്. വാക്കുകളുടെ ഉച്ചാരണത്തിന് അനുസരിച്ചുള്ള ഫേഷ്യൽ എക്സ്പ്രഷനുകൾ കൂടുതൽ കൃത്യതയോടെ പ്രകടിപ്പിക്കാനാകുന്നു എന്നതാണ് ഈ അവതാറുകളുടെ പ്രത്യേകത.
ഇനി സിന്തറ്റിക് മീഡിയയുടെ കാലം കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിൽ മനുഷ്യ ഇടപെടൽ കുറയ്ക്കുന്ന Application Programming Interface ജനറേറ്റഡ് അവതാറുകൾ ഇനി വേഗം പ്രചാരം നേടും. ഈ പുതിയ സിന്ററ്റിക് മീഡിയ, ഇനി പ്രൊഡക്റ്റ് ലോഞ്ചുകൾ, റിവ്യൂ, പ്രസന്റെഷനുകൾ, മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ, സെയിൽസ് പിച്ചുകൾ തുടങ്ങി വിപുലമായ മേഖലകളിൽ കളംനിറയാൻ പോകുകയാണ്. OpenAI വികസിപ്പിച്ച് ഇപ്പോൾ ട്രെൻഡായിരിക്കുന്ന AI ചാറ്റ്ബോട്ട്, ChatGPT, ഗൂഗിൾ ട്രാൻസിലേറ്റർ ഉൾപ്പെടെ വിവിധ NLP പ്ലാറ്റ്പോമുകൾ ഇന്റഗ്രേറ്റ് ചെയ്യുന്നതോടെ AI അവതാറുകൾ കൂടുതൽ ഇന്ററാക്ടീവാകും. തൽസമയ റിപ്പോർട്ടിംഗിനും അവതരണത്തിനും AI അവതാറുകൾ സജ്ജമാകുന്ന കാലം വിദൂരമല്ലെന്ന് നിഷ വ്യക്തമാക്കുന്നു.
നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗിലൂടെയാണ് വിവിധ ഭാഷകൾ സംസാരിക്കാൻ അവതാറുകളെ പര്യാപ്തമാക്കുന്നത്. ലോകത്ത് നിരവധി സ്റ്റാർട്ടപ്പുകൾ NLP പ്രോജക്റ്റുകളിൽ വലിയ നേട്ടം ലക്ഷ്യമിടുന്നുണ്ട്. മനുഷ്യർ കൈകാര്യം ചെയ്യുന്ന വിവിധ മേഖലകളിൽ അവതാറുകൾ ജോലി ഏറ്റെടുക്കുമെന്നത് യാഥാർത്ഥ്യമാണ്. അവതാറുകളെ ഉപയോഗിച്ചുള്ള ലിംഗ്വിസ്റ്റ്ക് പ്രോഗ്രമുകൾ വാസ്തവത്തിൽ അതിന്റെ പ്രാരംഭ ദിശയിലാണ്. ഈ മേഖലയിൽ കൂടുതൽ ഇന്നവേഷന് ഒരുങ്ങുകയാണ് മീഡിയ സ്റ്റാർട്ടപ്പായ ചാനൽ അയാം ഡോട്ട് കോം എന്ന് ചാനൽ സിഇഒ കൂടിയായ നിഷ കൃഷ്ണൻ പറയുന്നു. ഇന്ത്യയിൽ മറ്റേത് ന്യൂസ് ചാനലുകളും പരീക്ഷിക്കുന്നതിന് മുന്നേ AI അവതാറിനെ അവതരിപ്പിക്കാനായത് ന്യൂ ടെക്നോളജിയിൽ ഏറെക്കാലമായി ആഴത്തിൽ നടത്തുന്ന ഇന്നവേഷനുകളുടെ ഭാഗമാണെന്ന് നിഷ വ്യക്തമാക്കി.
ആദ്യം അവതരിച്ചത് പ്രഗതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് എന്നിവയിൽ channeliam.com കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന നിർണ്ണായകമായ അന്വേഷണങ്ങൾ കൂടുതൽ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ അവതാറിന്റെ അവതരണം ആത്മവിശ്വാസം നൽകുമെന്ന് നിഷ വ്യക്തമാക്കി.
സ്റ്റാർട്ടപ്പുകൾക്കും, ഇന്നവേറ്റേഴ്സിനും, സംരംഭകർക്കുമായി 2016ൽ തുടങ്ങിയ channeliam.com ന്യൂസ് റൂമിലേക്ക് നിർമ്മിത ബുദ്ധിയുടെ സാധ്യത ഉപയോഗിക്കുന്നു. ഈ AI അവതാറുകൾ ഇനി ഇന്ററാക്ടീവായ ചർച്ചകളെ നയിക്കുകയും അഭിമുഖങ്ങൾ നടത്തുകയും ചെയ്യും. പ്രഗതി, സൃഷിടി തുടങ്ങിയ പേരുകളിലാണ് ചാനൽ അയാം വാർത്ത അവതാരകരെ അവതരിപ്പിച്ചത്. ഇപ്പോൽ നിഷ കൃഷ്ണൻ അവരുടെ അവതാറുകൂടി അവതരിപ്പിക്കുന്നതോടെ, ഒരു യഥാർത്ഥ ജേർണലിസ്റ്റിന്റെ AI അവതാർ അവതരിപ്പിക്കപ്പെടുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചാനൽ അയാം ഡോട്ട് കോമിന്റെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷ എഡിഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസുപയോഗിച്ചുള്ള അവതാറുകൾ അധികം വൈകാതെ വാർത്തകൾ അവതരിപ്പിക്കുമെന്ന് നിഷ പറയുന്നു.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…