Month: July 2023
-

വലിയ അധ്യായമായിരുന്നു ഉമ്മന്‍ ചാണ്ടി: മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങലില്‍ അനുശോചിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും. ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു…
-

2024ലെ തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ എന്ന പേരിൽ സഖ്യമുണ്ടാക്കുന്നു
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാൻ “ഇന്ത്യ” എന്ന പേരിൽ ഒരു സഖ്യം രൂപീകരിക്കാൻ കൈകോർത്തതായി രണ്ട് ഡസനിലധികം ഇന്ത്യൻ പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച അറിയിച്ചു. സഖ്യത്തിന് ഇന്ത്യ എന്ന് പേരിടുന്നത് 2024 മെയ് മാസത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ സ്വന്തം ദേശീയ വേദിയിൽ വെല്ലുവിളിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമമായാണ് കാണുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു, ഇന്ത്യ നിലകൊള്ളുന്നത് “ഇന്ത്യൻ…
-

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ അനുശോചിച്ചു
കേരള രാഷ്ട്രീയത്തിലെ സൗമ്യവും ജനസൗഹാർദ്ദപരവുമായ ഒരധ്യായമാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ അവസാനിച്ചിരിക്കുന്നത്. സജീവവും സദാ പ്രവർത്തനനിരതവും ആയിരുന്ന ഒരു രാഷ്ട്രീയകർമ്മകാണ്ഡത്തിനാണ് പൂർണ്ണവിരാമമായിരിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിലും അരനൂറ്റാണ്ടു കാലം കൊണ്ടു നേടിയ സുസമ്മതി ഇക്കാലമത്രയും സൂക്ഷിച്ചതിനെ രാഷ്ട്രീയ എതിർചേരിയിൽ നിൽക്കുമ്പോഴും ബഹുമാനപൂർവ്വം അഭിവാദനം ചെയ്യുന്നു. അർബുദബാധ തളർത്തിയ അവസാനനാളുകളിലും രാഷ്ട്രീയനേതാവെന്ന നിലയിൽ ജനാധിപത്യകേരളം അദ്ദേഹത്തിനു പറയാനുള്ളതെന്തെന്നതിൽ കൗതുകം പുലർത്തിയിരുന്നതും ഓർമ്മിക്കുന്നു. ദുഃഖിതരായ കുടുംബാംഗങ്ങളെയും ശ്രീ. ഉമ്മൻചാണ്ടിയുടെ പ്രിയപ്പെട്ട പുതുപ്പള്ളി നിവാസികളെയും ദീർഘകാല സഹപ്രവർത്തകരും അനുയായികളുമായവരെയും…
-

ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി: കേരള പത്രപ്രവർത്തക യൂണിയൻ
സദാസമയവും ജനങ്ങൾക്കിടയിൽ ജീവിക്കുകയും എല്ലാ വിഭാഗം ആളുകളുടെയും സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത സവിശേഷ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. സാധാരണ മനുഷ്യരോടുളള സ്നേഹവും കരുതലുമായിരുന്നു പ്രധാന ഗുണം. മുഖ്യമന്ത്രി എന്ന നിലയിൽ കേരള വികസനത്തിലും നിർണായക പങ്ക് വഹിച്ചു. വിമർശനങ്ങളെ വിദ്വേഷം ഇല്ലാതെ നേരിട്ട നേതാവ് കൂടിയാണ്. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനും മാധ്യമപ്രവർത്തകർക്കും പ്രത്യേക പരിഗണന നൽകിയ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി…
-

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ അനുശോചിച്ചു
മുന്‍ മുഖ്യമന്ത്രിയും അതുല്യ ജനനേതാവുമായ ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദു:ഖം അറിയിക്കുന്നു. പുതുപ്പള്ളി മണ്ഡലത്തെ തുടര്‍ച്ചയായി 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത റെക്കോഡ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്. രണ്ടുവട്ടം മുഖ്യമന്ത്രിപദവും അതിനുമുമ്പ് മന്ത്രിസ്ഥാനവും വഹിച്ച ശ്രീ ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ ജനാഭിലാഷത്തെക്കുറിച്ചുള്ള സൂക്ഷ്മബോധം പ്രതിഫലിച്ചു. ജനങ്ങള്‍ക്ക് എപ്പോഴും അദ്ദേഹത്തെ സമീപിക്കാനുമായി. അനുകമ്പയും സമഷ്ടിസ്നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണസാരഥ്യത്തിന്റെ മുഖമുദ്ര. കേരളം ജന്മം നല്‍കിയ ഏറ്റവും ഉത്തമരായ പൊതുസേവകരിലൊരാളായ ശ്രീ ഉമ്മന്‍…
-

കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
ഇന്ന്‍ (18-07-2023) രാവിലെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന്‍ വൈകുന്നേരം ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ചതിന് ശേഷം അടക്കും. സംസ്ഥാനത്തിന് ഇന്ന്‍ പൊതു അവധി. ണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കഴിവുറ്റ നേതാവായിരുന്നു ഉമാന്‍ ചാണ്ടിയെന്ന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു. ജനകീയനായ രാഷ്ട്രീയ നേതാവ് ആയിരുന്നു ഉമ്മൻചാണ്ടിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.…
-

കല്ലേലി കാവിൽ കർക്കടക വാവ് ബലി നടന്നു
കോന്നി :പിതൃ പരമ്പരകളെ വിളിച്ചുണർത്തി 999 മലകളെ വന്ദിച്ച് നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ,പ്രഭാത പൂജ, നിത്യ അന്നദാനം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,നാഗരൂട്ട്,നാഗപ്പാട്ട്,മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ,ശക്തി സ്വരൂപ പൂജ,1001കരിക്കിന്റെ മഹത്തായ മലയ്ക്ക് പടേനി,1001 താംബൂല സമർപ്പണം, ദീപാരാധന…
-

കേരള തീരത്ത് ജൂലൈ 21 വരെ മത്സ്യബന്ധനം പാടില്ല
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 19 മുതൽ 21 വരെയും കർണാടക തീരത്ത് ഇന്ന് (ജൂലൈ 17) മുതൽ ജൂലൈ 21 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് (ജൂലൈ 17) തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ഗുജറാത്ത്- മഹാരാഷ്ട്ര തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45…
-

ഓട്ടോ പിക്കപ്പ് മൺതിട്ടയിലിടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിനു സമീപം നിയന്ത്രണംവിട്ട ഓട്ടോ പിക്കപ്പ് മൺതിട്ടയിലിടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഒട്ടോയിലുണ്ടായിരുന്ന പലവക്കോട് ഇടപ്പണയിൽ വീട്ടിൽ നൗഷാദ്,ഭാര്യ റസീന,കാൽനടയാത്രികനായ കല്ലറ സ്വദേശി ശ്രീകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ അതിലിടിക്കാതിരിക്കാൻ ഓട്ടോ ഇടത് വശത്തേക്ക് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ചു കയറിയത്. ബസിറങ്ങി റോഡിലൂടെ നടന്നുപോകുകയായിരുന്ന ശ്രീകുമാറിനെയും ഓട്ടോ തട്ടി തെറുപ്പിച്ചു.പരിക്കേറ്റ മൂവരെയും ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽകോളേജ് അശൂപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
-

കല്ലേറ്റുംകരയോടുള്ള അവഗണന റെയിൽവേയുടെ ശ്രദ്ധയിൽ കൊണ്ടുവരും: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു പറഞ്ഞു. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിലെ ശോചനീയാവസ്ഥ നേരിൽക്കണ്ട് വിലയിരുത്തുകയായിരുന്നു മന്ത്രി. പഴയകാല റെയിൽവെ സ്റ്റേഷനുകളിൽ പശ്ചാത്തലസൗകര്യത്തിൽ ഇത്ര അവഗണന നേരിടുന്ന സ്റ്റേഷൻ വേറെ ഉണ്ടാവില്ലെന്നും ഇക്കഴിഞ്ഞ അഞ്ചു വർഷത്തെ അധികൃതരുടെ പെർഫോമൻസ് ദയനീയമാണെന്നും മന്ത്രി പറഞ്ഞു. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും പ്രതിവർഷം വർദ്ധന ഉള്ളപ്പോഴും, കഴിഞ്ഞ അഞ്ചു…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed










