Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: July 2023

  • ഡിജിറ്റൽ വില്ലേജ് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
    , ,

    ഡിജിറ്റൽ വില്ലേജ് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    പുതുമുഖങ്ങളെ അണിനിരത്തി നവാഗതരായ ഉത്സവ് രാജീവ്,ഫഹദ് നന്ദുBരചനയും സംവിധാനവും നിർവഹിക്കുന്ന “ഡിജിറ്റൽ വില്ലേജ്” എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. ഋഷികേശ്, അമൃത്, വൈഷ്ണവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആഷിക്മുരളി, സുരേഷ് ഇജി, അഭിന, പ്രജിത, അഞ്ജിത, ശുഭ കാഞ്ഞങ്ങാട്, ഇന്ദിര, ശ്രിജന്യ, സുരേഷ് ബാബു, ജസ്റ്റിൻകണ്ണൂർ, കൃഷ്ണൻ നെടുമങ്ങാട്, നിഷാൻ, എം സി മോഹനൻ, ഹരീഷ്നീലേശ്വരം, മണി ബാബു, രാജേന്ദ്രൻ, നിവിൻ, എസ് ആർഖാൻ, പ്രഭു രാജ്, ജോൺസൻ കാസറഗോഡ്…

    Continue Reading

  • ലാവ് ലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിൽ,18 ന് പരിഗണിക്കും
    , ,

    ലാവ് ലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിൽ,18 ന് പരിഗണിക്കും

    ന്യൂഡൽഹി: എസ്എൻസി ലാവ് ലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ഇതുവരെ മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് 18ന് പരിഗണിക്കും. നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും, വിചാരണ നേരിടണമെന്ന…

    Continue Reading

  • സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ
    , ,

    സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

    തിരുവനന്തപുരം∙ ഏക വ്യക്തിനിയമ വിഷയത്തിൽ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ താൻ പങ്കെടുത്തില്ലെന്നു വാർത്ത നൽകുന്നവർ സെമിനാറിനെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സെമിനാറിൽ താൻ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് വാർത്ത എഴുതുന്നവരാണ്. എന്നിട്ട് പങ്കെടുക്കുന്നില്ലെന്നും അവർ തന്നെ പറഞ്ഞു. ഇന്നലെ വരെ താൻ ആയുർവേദ ചികിത്സയിലായിരുന്നുവെന്നും ജയരാജൻ വ്യക്തമാക്കി. ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ്, സെമിനാറിലെ തന്റെ അസാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ചത്

    Continue Reading

  • സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
    , , , ,

    സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല

    സംസ്ഥാനത്ത് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഒരു ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് വാങ്ങിയിട്ട് കേരള ഹൗസിൽ വെറുതേ കിടന്ന് ഉറങ്ങുമ്പോൾ കെവി തോമസിന് പലതും തോന്നും. എന്നാൽ അത് കേരളത്തിലെ ജനങ്ങളുടെ മനസിൽ തീ കോരിയിടുന്ന ആലോചനകളാകരുതെന്നും കേന്ദ്രമന്ത്രി പേയാട് പൊതുസമ്മേളനത്തിൽ പറഞ്ഞു.ഏഴ് കോടിയുടെ അപ്രോച്ച് റോഡ് മര്യാദക്ക് പണിയാൻ പറ്റാത്തവരാണ് ഒന്നരലക്ഷം കോടിയുടെ സിൽവർ ലൈൻ പണിയാൻ പോകുന്നതെന്നും ലക്ഷ്യം സിൽവർലൈനല്ല കമ്മിഷൻ ലൈനെന്നും വി.മുരളീധരൻ പറഞ്ഞു. പിണറായി വിജയന്‍റെയോ…

    Continue Reading

  • അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം; ബിജു പ്രഭാകർ
    , ,

    അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം; ബിജു പ്രഭാകർ

    തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവിൽ. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അവരുടെ അജണ്ടകൾ പലതും നടക്കില്ലെന്ന് തോന്നലാണ് തനിക്കെതിരെ തിരിയാനുള്ള കാരണമെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയും പരിഹാരങ്ങളും ഇന്ന് മുതൽ അഞ്ച് ദിവസം ഫേസ് ബുക്കിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിലെത്തിയത്. ‘കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ഞാനുണ്ടാക്കിയതല്ല. കെഎസ് ആർടിസി എന്ന…

    Continue Reading

  • കല്ലേലി കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണവും
    , ,

    കല്ലേലി കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണവും

    പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ,പ്രഭാത പൂജ, നിത്യ അന്നദാനം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,നാഗരൂട്ട്,നാഗപ്പാട്ട്,മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ,ശക്തി സ്വരൂപ പൂജ,1001കരിക്കിന്റെ മഹത്തായ മലയ്ക്ക്…

    Continue Reading

  • സർക്കാർ ജോലിക്ക് വ്യാജരേഖ നല്‍കി; യുവതി അറസ്റ്റിൽ
    , ,

    സർക്കാർ ജോലിക്ക് വ്യാജരേഖ നല്‍കി; യുവതി അറസ്റ്റിൽ

    കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് യുവതി വ്യാജരേഖയുമായി ജോലിക്ക് ശ്രമിച്ചത്. റാങ്ക് ലിസ്റ്റും അഡ്വൈസ് മെമോയും നിയമന ഉത്തരവും അടക്കം വ്യാജമായുണ്ടാക്കി സര്‍ക്കാര്‍ ജോലിക്ക് ശ്രമിച്ച യുവതി അറസ്റ്റിലായി. കൊല്ലം വാളത്തുങ്കൽ സ്വദേശിനി 25 വയസുള്ള രാഖിയാണ് പിടിയിലായത്.

    Continue Reading

  • ചെന്തിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു
    , , ,

    ചെന്തിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം നഗരസഭ ചാല വാര്‍ഡില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചെന്തിട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ബഹു. മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേടയില്‍ വിക്രമന്റെ അദ്ധ്യക്ഷതയില്‍ ബഹു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. സിമി ജ്യോതിഷ് സ്വാഗതം ആശംസിച്ചു. നികുതി-അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എസ്.കൃഷ്ണകുമാര്‍, ജി.മാധവദാസ്, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

    Continue Reading

  • അപൂര്‍വ രോഗം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി
    , , ,

    അപൂര്‍വ രോഗം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി

    ഇന്ത്യയില്‍ ആദ്യ സംരംഭം ആരംഭിച്ചിട്ട് ഒരു വര്‍ഷം സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴി 3 കോടി ലഭ്യമായി; 153 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജൂലൈ 16…

    Continue Reading

  • ചന്ദ്രയാൻ മൂന്നിന്‍റെ ദൗത്യത്തിൽ പങ്കെടുത്തവർക്ക് സ്വീകരണം
    , , , , ,

    ചന്ദ്രയാൻ മൂന്നിന്‍റെ ദൗത്യത്തിൽ പങ്കെടുത്തവർക്ക് സ്വീകരണം

    ചന്ദ്രയാൻ മൂന്നിന്‍റെ ദൗത്യത്തിൽ പങ്കെടുത്ത വിക്രം സാരാഭായ് സ്പേസ് സെന്‍റർ മോധാവി ഡോ: ഉണ്ണികൃഷ്ണൻ നായർ, ദൗത്യത്തിന്‍റെ ഡയറക്ടർ എസ്. മോഹനകുമാർ എന്നിവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം നൽകി.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!