Month: July 2023
-

കർക്കിടക വാവുബലി: ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണത്തിന് അനുമതി
കടലാക്രമണം മൂലമുള്ള തീര ശോഷണത്തിൻ്റെ പശ്ചാത്തലത്തിൽ ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം നടത്താൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമതി നൽകി. വടക്കേ കൊട്ടാരത്തിനടുത്തുള്ള കൽമണ്ഡപത്തിന് സമീപമുള്ള കുറച്ച് ഭാഗത്താണ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള സൗകര്യം ഒരുക്കുക. നിലവിലെ സാഹചര്യത്തിൽ ശംഖുമുഖത്ത് ഈ വർഷം ബലിതർപ്പണ ചടങ്ങുകൾ നടത്താൻ ആകുമോ എന്ന് പരിശോധിക്കാൻ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് തഹസിൽദാരും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളോടെ ബലിതർപ്പണത്തിന് കളക്ടർ അനുമതി നൽകിയത്. ഇതിൻറെ…
-

കോഴിക്കോട്ട് കണ്ടെത്തിയത് 27 കോടിയുടെ നികുതി വെട്ടിപ്പ്
കോഴിക്കോട്: നഗരത്തിലെ തുണിക്കടകളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി. കോഴിക്കോട് സ്വദേശി അഷ്റഫ് അലി, ഭാര്യ, സുഹൃത്ത് ഷബീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇരുപതോളം തുണികടകളിലാണ് ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. ഇവരുടെ വീടുകളില്‍ നടന്ന പരിശോധനയില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തു. ഇതിന്…
-

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍
ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍…
-

ക്ഷേമനിധി ബോർഡുകൾ സ്പെഷ്യൽ ഡ്രൈവ് നടത്തണം
അംഗത്വം വർദ്ധിപ്പിക്കുന്നതിനായി ക്ഷേമനിധി ബോർഡുകൾ സ്പെഷ്യൽ ഡ്രൈവ് നടത്തണമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ക്ഷേമനിധി ബോർഡുകളിലെ ചെയർമാൻമാരുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ബോർഡിന്റെ വരുമാനം വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്.ബോർഡുകളുടെ നല്ല നിലയിലുള്ള പ്രവർത്തനത്തിലൂടെ മാത്രമേ വരുമാന വർദ്ധനവും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും കൈവരിക്കുകയുള്ളൂ.അധിക ചെലവ് വരാതിരിക്കാൻ നല്ല ജാഗ്രത പുലർത്തണം. എല്ലാ മാസവും 5-ാം തീയതിക്ക് മുമ്പായി പ്രതിമാസ റിപ്പോർട്ട് ലേബർ കമ്മീഷണർക്ക് നൽകണം. ക്ഷേമനിധി…
-

കളമശ്ശേരി മെഡിക്കല്‍ സെന്റര്‍ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു
കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കളമശേരി മെട്രോ സ്റ്റേഷന് സമീപം ആരംഭിച്ച മെഡിക്കല്‍ സെന്റര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുകയാണ് ആരോഗ്യ മേഖലയില്‍ അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രണ്ടു നിലകളിലായി കളമശ്ശേരി ദേശീയ പാതയോരത്താണ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കിഴക്കമ്പലം മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചിരുന്നു. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്, ഗൈനകോളജി, ഇന്‍ടി, ഓര്‍ത്തോ, ഡെന്റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ…
-

മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച (ജൂലൈ 14) വരെയും കര്‍ണാടക തീരത്ത് ഇന്ന് (ജൂലൈ 13), വെള്ളി (ജൂലൈ 14), തിങ്കള്‍ (ജൂലൈ 17) ദിവസങ്ങളും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച (ജൂലൈ 17) വരെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട്…
-

പതിമൂന്നുകാരന്റെ കുടലിലെ അപൂര്‍വ മുഴ നീക്കം ചെയ്തു
കണ്ണൂര്‍, ജൂലൈ 13, 2023: കുടലിലെ അപൂര്‍വ മുഴയ്ക്ക് ചികിത്സ തേടിയെത്തിയ വിവിന്‍ (യഥാര്‍ത്ഥ പേരല്ല) എന്ന കാസര്‍കോട് സ്വദേശിയായ 13 കാരന്‍ മംഗളുരുവിലെ കെ എം സി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇന്‍ഫ്ളമേറ്ററി മയോഫൈബ്രോബ്ലാസ്റ്റിക് ട്യൂമര്‍ (ഐഎംടി) എന്ന അസുഖം വിവിന് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ശസ്ത്രക്രിയക്കു വിധേയനാക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന അപൂര്‍വമായ രോഗമാണ് ഐഎംടി. ഏറ്റവും മികച്ച ചികിത്സ തേടുന്നതിനായി വിവിന്റെ മാതാപിതാക്കള്‍ ആരംഭിച്ച യാത്ര മംഗളൂരുവിലെ കെഎംസി…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed















