Ananthapuri Online News

Anantham Athivegam Ananthapuri Varthakal

വിശപ്പിനൊരു കരുതൽ ഒരുക്കി കണിയാപുരം എം ജി എം സ്കൂള്‍

അന്നം ഈശനാണ്, അത് നൽകുന്നവൻ ഉന്നതനും“. നന്മയുടെ നല്ലപാഠം കൈക്കൊണ്ട് കണിയാപുരം എം. ജി.എം സ്കൂളിലെ കുരുന്നുകൾ ഒരുമിച്ച് കൈകോർത്ത് നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതിച്ചോറ് സമാഹരിച്ച് അനുയോജ്യമായ കരങ്ങളിൽ ഏൽപ്പിച്ചു. ഈ മഹത് ചടങ്ങിന് നേതൃത്വം നൽകി പ്രിൻസിപ്പാൾ ശ്രീമതി. രാജി. ജി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സൗമ്യകൃഷ്ണൻ, കെ. ജി. കോർഡിനേറ്റർ രേഖ, നല്ലപാഠം കോർഡിനേറ്റർമാരായ ഗീതുരാജ്, രമ്യാചന്ദ്രൻ എന്നിവർ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!