തിരുവനന്തപുരം: മലയാളികളുടെ വിനോദലോകത്ത് പുതിയ സാധ്യതകൾ തുറന്ന് എം ഫ്ലക്സ് മൂവീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
എം ഫ്ലക്സ് മൂവീസ് ഒ.ടി.ടി ചെയർമാനും പ്രമുഖ ചലച്ചിത്ര നിർമാതാവുമായ ഡോ. മധുസൂദനൻ മാവേലിക്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്ലാറ്റ്‌ഫോമിന്റെ സി.ഇ.ഒ റെയ്സ് സിദ്ധിഖ്, ചീഫ് കൺസൾട്ടന്റ് സജൈ ലാൽ സുബ്രഹ്മണ്യൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ, സംവിധായകരായ ജോസ് തോമസ്, വേണു ബി. നായർ തുടങ്ങിയവർ പങ്കെടുത്തു.
മലയാള സിനിമയ്ക്കും ഡിജിറ്റൽ വിനോദ മേഖലയ്ക്കും പുതിയ അവസരങ്ങൾ ഒരുക്കുകയാണ് എം ഫ്ലക്സ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. സിനിമകൾ, വെബ് സീരീസുകൾ, ടെലിവിഷൻ ഷോകൾ, മൈക്രോ ഡ്രാമകൾ, ലൈവ് ഇവന്റുകൾ തുടങ്ങി വിവിധ വിനോദ പരിപാടികൾ ഒരൊറ്റ ഡിജിറ്റൽ വേദിയിൽ ലഭ്യമാക്കും.
കേരളത്തിനകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളികൾക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്നതിനൊപ്പം മലയാള സിനിമയ്ക്കും സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.
ചെയർമാൻ ഡോ. മധുസൂദനൻ മാവേലിക്കരയുടെ നേതൃത്വത്തിലും സിനിമാ സംവിധായകനും എം ഫ്ലക്സിന്റെ സി.ഇ.ഒയുമായ റെയ്സ് സിദ്ധിഖിന്റെ ഏകോപനത്തിലുമാണ് പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ‘സ്ട്രീം യുവർ വേൾഡ്’ (Stream Your World) എന്ന സന്ദേശവുമായാണ് എം ഫ്ലക്സ് മൂവീസ് ഒ.ടി.ടി പ്രേക്ഷകരിലേക്ക് എത്തുന്നത്.


