November 28, 2026Ananthapuri Online News · Kerala, India
അനന്തം അതിവേഗം അനന്തപുരി വാർത്തകൾ
JOBS · KERALA · NEWS · TRIVANDRUM  |  November 28, 2026

കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ഒഴിവുകൾ; ഡിസംബർ 7ന് വാക്ക്-ഇൻ-ഇന്റർവ്യൂ

Ananthapuri Online News

തിരുവനന്തപുരം: കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇ.സി.ജി. ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്കായി ഡിസംബർ 7ന് രാവിലെ 10.30ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

ഇ.സി.ജി. ടെക്നീഷ്യൻ

പി.എസ്.സി. നിഷ്കർഷിച്ച യോഗ്യതയുള്ളവർക്ക് ഇ.സി.ജി. ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. പരമാവധി പ്രായപരിധി 45 വയസാണ്.

സെക്യൂരിറ്റി സ്റ്റാഫ്

ഏഴാം ക്ലാസ് വിജയിച്ചവരും നല്ല കായികക്ഷമതയുള്ളവരുമായിരിക്കണം സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. പരമാവധി പ്രായപരിധി 50 വയസാണ്. വിമുക്തഭടന്മാർക്ക് മുൻഗണന ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യതയും മറ്റ് യോഗ്യതകളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും കൈവശം കരുതണം.

അഭിമുഖ വിവരങ്ങൾ

  • തീയതി: ഡിസംബർ 7
  • സമയം: രാവിലെ 10.30
  • സ്ഥലം: ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രം
  • നിയമന രീതി: ദിവസവേതന അടിസ്ഥാനത്തിൽ
  • കൂടുതൽ വിവരങ്ങൾക്ക്: 0472 2832209
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!