November 28, 2026Ananthapuri Online News · Kerala, India
അനന്തം അതിവേഗം അനന്തപുരി വാർത്തകൾ
GOVERNANCE · NEWS · TRIVANDRUM  |  November 28, 2026

തിരുവനന്തപുരം നഗരസഭയുടെ കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക് ചെയ്യാം; നാളെ (29-11-2026) പ്രത്യേക സൗകര്യം

Ananthapuri Online News

തിരുവനന്തപുരം: കെട്ടിടങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കെ-സ്മാർട്ട് മുഖേന പൊതുജനങ്ങൾക്ക് സുഗമമായി ലഭ്യമാക്കുന്നതിനായി കെട്ടിട ഉടമകൾ തങ്ങളുടെ കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക് ചെയ്യണമെന്ന് തിരുവനന്തപുരം നഗരസഭ അറിയിച്ചു.

സ്വന്തമായി ലോഗിൻ ചെയ്തോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായോ കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക് ചെയ്യാവുന്നതാണ്. ഇതുവരെ ലിങ്ക് ചെയ്യാത്ത കെട്ടിട ഉടമകൾക്കായി പ്രത്യേക സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി 2026 നവംബർ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ നഗരസഭയുടെ പഴയ മെയിൻ ഓഫീസിലും അതത് സോണൽ ഓഫീസുകളിലും നേരിട്ടെത്തി കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാകും.

ഇതിനായി കെട്ടിട ഉടമയുടെ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് കൈവശം കരുതണം.

എല്ലാ നികുതിദായകരും നഗരസഭ ഒരുക്കിയിരിക്കുന്ന ഈ സൗകര്യം പ്രയോജനപ്പെടുത്തി കെട്ടിടങ്ങൾ കെ-സ്മാർട്ടുമായി ലിങ്ക് ചെയ്യണമെന്ന് നഗരസഭ അറിയിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!