November 28, 2026Ananthapuri Online News · Kerala, India
അനന്തം അതിവേഗം അനന്തപുരി വാർത്തകൾ
EDUCATION · NEWS · TECHNOLOGY · TRIVANDRUM  |  November 28, 2026

കലോത്സവ വേദികളിലേക്ക് ഇനി വിരൽത്തുമ്പിൽ വഴികാട്ടി; സഹായിയായി പ്രത്യേക മൊബൈൽ ആപ്പും

Ananthapuri Online News

തിരുവനന്തപുരം: അറുപത്തിയഞ്ചാമത് തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇനി കലോത്സവ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ അറിയുന്നതിനും വിവിധ വേദികളിലേക്കും പരിപാടികളിലേക്കും വഴികാട്ടുന്നതിനുമായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കി.

കലോത്സവത്തിന്റെ പ്രധാന വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ആവശ്യമായ വിവരങ്ങൾ മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ കണ്ടെത്താൻ ആപ്പ് സഹായകമാകും. വിവരങ്ങൾക്കായി വിവിധ ഓഫീസുകളെയും സംഘാടകരെയും നിരന്തരം ബന്ധപ്പെടേണ്ട സാഹചര്യം ഒഴിവാക്കി കൂടുതൽ സുഗമമായ കലോത്സവ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം.

കലോത്സവത്തിന്റെ പബ്ലിസിറ്റി ആൻഡ് മീഡിയ ചുമതലയുള്ള കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ഐ.ടി. വിംഗാണ് ആപ്പ് വികസിപ്പിച്ചത്.

ആർ. ബിജു ആപ്പ് പ്രകാശനം ചെയ്തു

തിരുവനന്തപുരം ഡി.ഡി.ഇയും കലോത്സവ ജനറൽ കൺവീനറുമായ ആർ. ബിജു മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു. വിവിധ വകുപ്പ് ഭാരവാഹികളായ ആർ. ഷിബു, പി.കെ. സെക്കരിയ്യ, മുജീബ് റഹ്മാൻ എ.എച്ച്, ടി. സുലൈഖ, ഷജീല വള്ളക്കടവ്, ഹാസിലുദ്ദീൻ അഴീക്കോട്, അൻസാരി കാട്ടാക്കട, അനീസ് റഹ്മാൻ കെ.എച്ച്, റസീൽ മദനി, ദിനേഷ് കുമാർ ഒ., ഡോ. ജെ. ഉണ്ണികൃഷ്ണൻ, ജോയ്മോൻ എഫ്., മോസസ് എ., സുരേഷ് കുമാർ എസ്., അജികുമാർ ഇ., അനീഷ് ബി.സി., രാജേഷ് ആർ., സുധീഷ് വൈ., ശിവപ്രകാശ് സി.വി., ഷിബു എ.എസ്., ഷംനാദ് എ.എസ്., പ്രവീൺ എസ്., ഷഫീക്ക് എം., നോബിൾ രാജ്, അരുൺ ദാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ലിങ്ക് വഴിയോ ക്യു.ആർ. കോഡ് സ്കാൻ ചെയ്തോ ഉപയോഗിക്കാം

മൊബൈൽ ഫോണിൽ താഴെ നൽകിയിരിക്കുന്ന ലിങ്ക് തുറന്നോ സംഘാടകർ നൽകുന്ന ക്യു.ആർ. കോഡ് സ്കാൻ ചെയ്തോ ആപ്പ് ഉപയോഗിക്കാം.

ആപ്പ് ലിങ്ക്:
https://svgcampaignlab-debug.github.io/TVM-Kalolsavam-2026/

കലോത്സവത്തിന്റെ സംഘാടനത്തിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഈ സംരംഭം വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതവും ജനസൗഹൃദവുമാക്കുമെന്നാണ് പ്രതീക്ഷ.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!