പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിയുടെയും കണിയാപുരം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന്റെയും ഉദ്ഘാടനവും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു.
വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് അവയെല്ലാം ഒരു സ്ഥലത്ത് തന്നെ പരിഹരിക്കാൻ കഴിയുന്ന രീതിയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിരിക്കുന്നതെന്നും സമയബന്ധിതമായി ബാക്കി ഓഫീസുകളുടെ പണി പൂർത്തിയാക്കി, മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പോത്തൻകോട് പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ബൃഹത്പദ്ധതി സർക്കാർ പരിഗണനയിലാണെന്നും പോത്തൻകോട് മാർക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പോത്തൻകോടിന്റ വികസന നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം പ്രദേശവാസികളും ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 7,50,000 രൂപ വിനിയോഗിച്ചാണ് ഹോമിയോ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഹോമിയോ വകുപ്പ് ഡയറക്ടർ ഡോ. എം.എൻ വിജയാംബിക, ഹോമിയോ ഡി.എം.ഒ വി.കെ പ്രിയദർശിനി, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…