Categories: HEALTHKERALANEWS

തൃശൂര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ 6.48 കോടിയുടെ അത്യാധുനിക ഇമേജിങ് സെന്റര്‍

സ്‌കാനിംഗ്, എക്‌സ്‌റേ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍

തൃശൂര്‍ മെഡിക്കല്‍ കോളേജ് ട്രോമ കെയര്‍ ബ്ലോക്കില്‍ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിക്കുന്ന ആധുനിക ഇമേജിങ് സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 128 സ്ലൈസ് സി.ടി. സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, ഡിജിറ്റല്‍ എക്സ്റേ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. അതിനൂതന റേഡിയോളജി സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. അപകടത്താലും മറ്റ് അത്യാഹിതങ്ങളായും വരുന്ന രോഗികള്‍ക്ക് പരിശോധനകളും ചികിത്സയും അടിയന്തരമായി ഉറപ്പാക്കാനാണ് അത്യാഹിത വിഭാഗത്തില്‍ തന്നെ വിവിധ പരിശോധനാ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് എക്‌സ് റേ, സ്‌കാനിംഗ് പരിശോധനകള്‍ക്കായി ആശുപത്രിയുടെ പല ഭാഗത്തായി പേകേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ മാറുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിച്ച ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഇവ സ്ഥാപിക്കുന്നത്. നിലവിലെ ഒപിയിലെ പരിശോധനാ സംവിധാനങ്ങള്‍ക്ക് പുറമെയാണ് അത്യാഹിത വിഭാഗത്തില്‍ ഇവ സജ്ജമാക്കുന്നത്. 6.48 കോടി രൂപ ചെലവഴിച്ചാണ് പുതിയ പരിശോധനാ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. 4.78 കോടി രൂപ ചെലവഴിച്ചാണ് 128 സ്ലൈസ് സിടി സ്‌കാനര്‍ സ്ഥാപിച്ചത്. ഇതിന്റെ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. തല മുതല്‍ മുതല്‍ പാദം വരെയുള്ള ഏത് ഭാഗത്ത് പരിക്കേറ്റാലും 20 മിനിറ്റിനുള്ളില്‍ സ്‌കാന്‍ ചെയ്ത് റിസള്‍ട്ട് ലഭ്യമാകുമെന്നുള്ളതാണ് മെഷീന്റെ പ്രധാന പ്രത്യേകത.

അത്യാധുനിക സംവിധാനമുള്ള പുതിയ സ്‌കാനറില്‍ കൊറോണറി ആന്‍ജിയോഗ്രാഫി, കോറോണറി പ്ലാക് ക്യാരക്ടറൈസേഷന്‍, വെസല്‍ അനാലിസിസ്, ന്യൂറോളജി ഡി.എസ്.എ., വിര്‍ച്വല്‍ എന്‍ഡോസ്‌കോപ്പി, സി.ടി. ആന്‍ജിയോഗ്രാം തുടങ്ങിയവ വളരെ വേഗത്തിലും, കൃത്യതയോടെയും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ലോകോത്തര നിലവാരമുള്ള പരിശോധന ഫലങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ 16 സ്ലൈസ് സി.ടി. സ്‌കാനറിന് പുറമേയാണ് ഇത് സ്ഥാപിക്കുന്നത്.

1.7 കോടി രൂപ മുടക്കിയാണ് ഡിജിറ്റല്‍ എക്സ്റേ സ്ഥാപിച്ചത്. പരിശോധിക്കുന്ന ഡോക്ടര്‍ക്ക് ഡിജിറ്റലായി തന്നെ കമ്പ്യൂട്ടറില്‍ എക്സ്റേ കാണാന്‍ സാധിക്കും. അതിനാല്‍ തന്നെ ആവശ്യമെങ്കില്‍ മാത്രമേ ഫിലിം പ്രിന്റ് ചെയ്യേണ്ട ആവശ്യമുള്ളൂ. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്കായി പ്രത്യേകം അള്‍ട്രാ സൗണ്ട് മെഷീനും ഒരുക്കിയിട്ടുണ്ട്. കെല്‍ട്രോണ്‍ സഹായത്തോടെ പുതിയ പാക്‌സ് സിസ്റ്റം കൂടി സ്ഥാപിക്കുന്നതോടെ സ്‌കാന്‍, എക്‌സ്‌റേ മുതലായവ ആശുപത്രിയുടെ എത് ഭാഗത്ത് നിന്നും ഡോക്ടര്‍മാര്‍ക്ക് വിരല്‍ത്തുമ്പില്‍ കമ്പ്യൂട്ടര്‍ മുഖേന ലഭ്യമാകും.

പ്രതിദിനം 900ത്തോളം രോഗികളാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. ഇവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിന്റെ ഭാഗമായി ട്രോമ കെയര്‍ ബ്ലോക്ക് അടുത്തിടെ യാഥാര്‍ത്ഥ്യമാക്കിയിരുന്നു. ഇവിടെ റെഡ്, യെല്ലോ തുടങ്ങിയ സോണുകളും സജ്ജമാക്കി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കായി ട്രോമകെയര്‍ തീയറ്ററും ഈ ബ്ലോക്കിലുണ്ട്. ഇതുകൂടാതെ മൈനര്‍ തിയേറ്റര്‍, തീവ്ര പരിചരണ വിഭാഗം എന്നിവയും ഈ ബ്ലോക്കില്‍ സജ്ജമായി വരുന്നു.

രോഗികള്‍ക്കുള്ള സഹായത്തിനായി പി.ആര്‍.ഒ. സേവനം, കണ്‍ട്രോള്‍ റൂം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി അധികമായി സി.സി.ടി.വി. ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മികച്ച സൗകര്യങ്ങള്‍ ലഭ്യമാകും.

News Desk

Recent Posts

കണ്ണൂർ ആസ്റ്റർ മിംസിന്റെ ‘ശ്രുതിസ്പർശം’; നിർധനർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…

19 minutes ago

പാചകവാതക വിലയിൽ വർധന; 19 കിലോ വാണിജ്യ LPG സിലിണ്ടറിന് ₹9.50 കൂടി

ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…

35 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

4 hours ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

12 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

14 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

1 day ago