നാഷണൽ ബോർഡ് ഓഫ് എക്സാംസിന്റെ DNB കോഴ്സ് ശ്രീനേത്രയിൽ ആരംഭിക്കുന്നതിന്റ ഭാഗമായി ശ്രീനേത്ര പോസ്റ്റ് ഗ്രാജുവേറ്റ് കേന്ദ്ര വിദേശകാര്യ, പാർലിമെന്ററി വകുപ്പ് മന്ത്രി ശ്രീ വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് ഉദ്ഘാടനം ചെയ്‌തു കൊണ്ട് മന്ത്രി പറഞ്ഞു.
2030ഓടെ ലോകത്താകമാനം 1.8 കോടി ആരോഗ്യപ്രവർത്തകരുടെ ആവശ്യമുണ്ടാകുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഈ ആവശ്യം നിറവേറ്റുന്നതിൽ രാജ്യത്തിന് വലിയ പങ്കുവഹിക്കാനാകുമെന്നും കൂടുതൽ സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ ആ ലക്ഷ്യം നേടാനാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്താകമാനം സർക്കാർ, സ്വകാര്യ മേഖലകളിലെ മികച്ച സ്ഥാപനങ്ങളിലാണ് നാഷണൽ ബോർഡിന്റെ ഡിഎൻബി പഠനസൗകര്യം ഉള്ളത്. എംബിബിഎസ് ബിരുദം നേടിയവർക്ക് ദേശീയതലത്തിൽ നടക്കുന്ന നീറ്റ് പിജി എൻട്രൻസ് എക്‌സാമിന്റെ അടിസ്ഥാനത്തിലാണ് ഡിഎൻബി പ്രവേശനം നൽകുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ നേത്രപരിചരണത്തിനൊപ്പം ഓഫ്താൽമോളജി വിദ്യാഭ്യാസ രംഗത്തും മികച്ച സംഭാവന നൽകാൻ ശ്രീനേത്രക്കു കഴിയുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ആഷാദ് ശിവരാമൻ പറഞ്ഞു.
അരുവിപ്പുറം ക്ഷേത്രം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ദേവസ്വം ബോർഡ് മുൻ അംഗം കെ. പി. ശങ്കരദാസ്, കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് മുൻ പ്രസിഡന്റ് ഡോ. അരൂപ് ചക്രബർത്തി, നഗരസഭാ കൗൺസിലർ പി.വി. മഞ്ജു, തിരുവനന്തപുരം ഓഫ്താൽമിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. മിനു മാത്തൻ, ശ്രീനേത്ര ഡയറക്ടർ ഡോ. ആഷാദ് ശിവരാമൻ എന്നിവർ പ്രസംഗിച്ചു.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…