ആരും കൂടെയില്ല: വിഷമിക്കേണ്ട ഞങ്ങളെല്ലാമുണ്ട്

ലീലാമ്മയ്ക്ക് കണ്ണിന്റെ ശസ്ത്രക്രിയ ഉറപ്പാക്കി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇന്നത്തെ സന്ദര്‍ശനം തിരുവനന്തപുരം ജില്ലയിലായിരുന്നു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ മന്ത്രി സന്ദര്‍ശനം നടത്തുമ്പോഴാണ് കൂന്തള്ളൂര്‍ സ്വദേശിയായ 71 വയസുള്ള ലീല മന്ത്രിയെ കാണുന്നത്. കണ്ണിന് ശസ്ത്രക്രിയ നടത്തണമെന്നും ആരും കൂടെകാണില്ലെന്നും മന്ത്രിയോട് പറഞ്ഞു. ഞങ്ങളെല്ലാം കൂടെയുണ്ട് വിഷമിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. ഉടന്‍ തന്നെ മന്ത്രി തിരുവനന്തപുരം കണ്ണാശുപത്രി (ആര്‍ഐഒ) സൂപ്രണ്ടിനെ വിളിച്ച് വേണ്ട സഹായം ചെയ്യാന്‍ നിര്‍ദേശം നല്‍കി. കണ്ണാശുപത്രിയില്‍ എത്താനും അവിടെ എല്ലാ സഹായവും ചെയ്യുമെന്നും ഉറപ്പ് നല്‍കി.

ലീലയ്ക്ക് തിമിരം ബാധിച്ച് വലത് കണ്ണിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇടയ്ക്ക് രക്തം കട്ടപിടിച്ച് കാഴ്ചയ്ക്ക് പ്രശ്‌നമായി. കൂടാതെ ഇടതു കണ്ണിന്റെ കാഴ്ചയും മങ്ങി. കണ്ണാശുപത്രിയില്‍ ചികിത്സയിലാണ്. കൂടെ പോകാനും ആരുമില്ല, പണവും ബുദ്ധിമുട്ടാണ്. തിങ്കളാഴ്ച കണ്ണാശുപത്രിയില്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. ഇതിനിടയ്ക്ക് തലവേദന കാരണമാണ് ചിറയിന്‍കീഴ് ആശുപത്രിയില്‍ ലീല എത്തിയത്. അപ്പോഴാണ് മന്ത്രിയെ കാണുന്നതും സങ്കടം പറയുന്നതും. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിരുന്നു. വളരെ ബുദ്ധിമുട്ട് സഹിച്ചാണ് മകനെ വളര്‍ത്തിയത്. കൂലിപ്പണിക്കാരനായ മകനില്‍ നിന്നും സഹായം കിട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു.

News Desk

Recent Posts

ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ 32-ാമത് സംഗീതോത്സവം സെപ്റ്റംബർ 2 മുതൽ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…

36 seconds ago

കണ്ണൂർ ആസ്റ്റർ മിംസിന്റെ ‘ശ്രുതിസ്പർശം’; നിർധനർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…

20 minutes ago

പാചകവാതക വിലയിൽ വർധന; 19 കിലോ വാണിജ്യ LPG സിലിണ്ടറിന് ₹9.50 കൂടി

ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…

35 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

4 hours ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

12 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

14 hours ago