പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത കർമ സേന സംഗമം – ‘ശ്രദ്ധ‘ സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിത കർമ സേനാംഗങ്ങൾ സമൂഹത്തിന് നൽകുന്ന സേവനം മഹത്തരമാണെന്നും മാസം പതിനായിരം മുതൽ 25,000 രൂപ വരെ സേനാംഗങ്ങൾക്ക് വരുമാനം ലഭിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.
പാറശാല സ്വാതി കല്യാണ മണ്ഡപത്തിൽ നടന്ന പരിപാടിയിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ, ബ്ലോക്ക് മെമ്പർ വിനുത കുമാരി എൽ, ത്രിതല പഞ്ചായത്തംഗങ്ങൾ, ആറ് ഗ്രാമപഞ്ചായത്തുകളിലെ 236 ഹരിത കർമ സേനാംഗങ്ങൾ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു. രാവിലെ സേനാംഗങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെയാണ് സംഗമത്തിന് തുടക്കമായത്. പരിപാടിയോടനുബന്ധിച്ച് ഹരിത കർമ സേനാംഗങ്ങൾക്കുള്ള മോട്ടിവേഷൻ ക്ലാസ്, കലാപരിപാടികൾ, സേനാംഗങ്ങൾക്കുള്ള പുരസ്‌കാര വിതരണം എന്നിവയും നടന്നു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…