മെഡിക്കൽ കോളേജ്, എസ്എടി ആശുപത്രികളിലെ അനധികൃത നിയമനങ്ങൾക്കും കെടുകാര്യ സ്ഥതയ്ക്കും ക്രമകേടുകൾക്കും എതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഇന്ന് രാവിലെ 10.30 മണിക്ക് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും പ്രിൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് വഴിയിൽ തടഞ്ഞു. ദിനംപ്രതി ആയിരത്തിൽ പരം രോഗികൾ ചികിത്സക്കായി മെഡിക്കൽ കോളേജിലും എസ് എ റ്റിയിലും എത്തി ചേരുന്നു. ഇവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഇവിടെ ലഭിക്കുന്നില്ല എന്നും മാർച്ച് ഉദ്ഘാടനം ചെയ്ത എം. എ. ലത്തീഫ് പറഞ്ഞു.
ഒപിയിൽ അതിരാവിലെ വന്നു മണിക്കൂറുകൾ ക്യു നിന്നാൽ മാത്രമാണ് ഓ പി കാർഡും ടോക്കണും ലഭിക്കുന്നത്. CT സ്കാനും MRI സ്കാനും എടുക്കുന്നതിന് കാലതാമസം നേരിടുന്നു, സർജറിക് ആയി മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് ദീർഘകാല ഡേറ്റുകൾ നൽകുന്നു. കിടപ്പ് രോഗികൾക് നൽകിയിരുന്ന ബ്രെഡും പാലും പുനസ്ഥാപിക്കണം, മരുന്ന് ക്ഷാമം പരിഹരിക്കണം, എസ് എ റ്റിയിൽ വിജിലൻസ് അനേഷണം നേരിടുന്ന ഉടമസ്ഥർക്ക് എതിരെ നടപടി എടുക്കണം. എസ് എ റ്റിയിലും മെഡിക്കൽ കോളേജിലും കിടപ്പ് രോഗികൾക്ക് വേണ്ട വാർഡ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് പ്രതികരണവേദി ചെയർമാൻ എം. ലത്തീഫ് ആവശ്യപ്പെട്ടു.
അഷ്‌കർ നേമം , അജയരാജ് , ശ്രീചന്ദ് , ശരത് ഷൈലേഷൻ , സഞ്ജു എന്നിവർ പ്രസംഗിച്ചു. മാർച്ചിന് സൂരജ്, തൻസീർ ജന്മിമുക്, ഷാനി , ആബിദ്, റയാൻ, ഷജിന് മാടൻവിള, നാസർ, രതീഷ്, സിയാം തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…