വിതുര ഗ്രാമ പഞ്ചായത്തിലെ കൊമ്പ്രാൻ കല്ല് സെറ്റിൽമെന്റിൽ കുട്ടികളുടെ പഠനത്തിനായി വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നാലു വർഷമായി നടത്തി വരുന്ന കുട്ടിപ്പള്ളിക്കൂടത്തിന് യൂണിയൻ ബാങ്ക് പുതിയ അമിനിറ്റി സെന്റർ അനുവദിച്ചു.വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ ആനന്ദ് തറക്കല്ലിട്ടു.60 ദിവസത്തിനുള്ളിൽ സെന്റർ സജ്ജമാകും.
കുട്ടികൾക്ക് ടോയ്‌ലറ്റുകൾ , വാഷ് ഏരിയ , ഡ്രെസ്സിങ് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് അമിനിറ്റി സെന്റർ. കുട്ടിപ്പള്ളിക്കൂടത്തിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ വിവിധ പദ്ധതികൾ ശ്രദ്ധയിൽപ്പെട്ടതോടെ എക്സൈസ് വിജിലൻസ് എസ്.പി.ശ്രീ. കെ. മുഹമ്മദ് ഷാഫിയാണ് അമിനിറ്റി സെന്ററിനുള്ള ഫണ്ട് ലഭ്യമാക്കാൻ മുൻകൈ എടുത്തത്. കുട്ടിപ്പള്ളിക്കൂടത്തിലേക്ക് പുതിയ ഫസിലിറ്റേറ്ററെ ട്രൈബൽ ഡിപാർട്മെന്റ് നിയമിച്ചു. ഒരു മിനി മാസ്റ്റ് ലൈറ്റും ലഭ്യമാക്കി. നാലു വർഷം പഴക്കമുള്ള കെട്ടിടം തയ്യാറാക്കാൻ ഉപയോഗിച്ച ഈറ്റ ഇലകൾ കേടു വന്നതോടെ അത് മാറ്റി റ്റിൻ ഷീറ്റ് ഉപയോഗിച്ചു പുതിയ കെട്ടിടം തയ്യാറാക്കുകയാണ് എസ്.പി.സി.കേഡറ്റുകളുടെ അടുത്ത ലക്ഷ്യം. ഇതിലേക്കായി വിവിധ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച ആദ്യ ഗഡു ധന സഹായം കുട്ടികൾ ഊരു മൂപ്പൻ ബാലചന്ദ്രൻ കാണിക്ക് കൈമാറി.
അമിനിറ്റി സെന്ററിന്റെ തറക്കല്ലിടൽ കർമ്മത്തിന് യൂണിയൻ ബാങ്ക് റീജിയണൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ശ്രീ.കുമാർ ബി. കെ, ശ്രീ. സാബു , വലിയമല ബ്രാഞ്ച് മാനേജർ ശ്രീ. അനൂപ് , ഹെഡ്മിസ്ട്രസ് ശ്രീമതി. സിന്ധു ദേവി റ്റി. എസ്., എസ്.പി.സി.ഉദ്യോഗസ്ഥരായ അൻവർ കെ , അൻസറുദീൻ , പ്രിയ ഐ.വി.നായർ , അൻസി , കേഡറ്റുകളായ അഭിഷേക് , കാർത്തിക് എന്നിവർ പങ്കെടുത്തു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…