നാടകീയ നീക്കങ്ങളുമായി കേരള ഗവര്‍ണര്‍. പോലീസിന്റെ സംരക്ഷണം ആവശ്യമില്ലെന്ന് ഡിജിപിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായിത്തെരുവിലൂടെ ഇറങ്ങി നടന്നു. 40 മിനിറ്റോളം വഴിയില്‍ കണ്ടവരോടു സംസാരിക്കുകയും കടയില്‍ കയറി ഹല്‍വ കഴിക്കുകയും കുട്ടികളെ ചേര്‍ത്തു നിര്‍ത്തുകയും ഫോട്ടോയ്ക്കു പോസു ചെയ്യുകയും ചെയ്തു.
കാലിക്കട്ട് സര്‍വകലാശാലയിലെ എസ്എഫ്ഐയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇഎംഎസ് പഠനകേന്ദ്രവും സന്ദര്‍ശിച്ചു. അവിടെ ജീവനക്കാരോട് ഒരു നിമിഷം സംസാരിച്ചശേഷമാണു കോഴിക്കോട് നഗരത്തിലേക്കു തിരിച്ചത്.
സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും വന്‍ പോലീസ് സന്നാഹം ഒപ്പമുണ്ട്. കേരള പോലീസ് മികച്ച സേനയാണെന്നും എസ്എഫ്ഐക്കാരെക്കൊണ്ട് അക്രമങ്ങള്‍ ചെയ്യിക്കുന്നതു മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഉച്ചയ്ക്കു ഗസ്റ്റ് ഹൗസിലെത്തി ഗവര്‍ണര്‍ വിശ്രമിച്ചു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…