Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പുനലൂർ ശബരിഗിരി സ്കൂളിന്റെ വാർഷികാഘോഷം പ്രൌഡ ഗംഭീരമായി

‘റെമിനിസെൻസ്’ പുനലൂർ ശബരിഗിരി സ്കൂളിന്റെ മുപ്പതാമത് വാർഷികാഘോഷം ശ്രദ്ധേയമായി. പുനലൂർ ശബരിഗിരി സ്കൂളിന്റെ മുപ്പതാമത് വാർഷികാഘോഷം ‘റെമിനിസെൻസ്’ കൊല്ലം എം. പി ശ്രീ എൻ. കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാവി രാഷ്ട്രം ക്ലാസ് മുറികളിലാണ് രൂപപ്പെടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇതിനായി ശബരിഗിരി സ്കൂൾ നടത്തുന്ന പരിശ്രമങ്ങൾ ശ്ലാഘാനീയമെന്നും ശ്രീ പ്രേമചന്ദ്രന്‍ പറഞ്ഞു.

ചടങ്ങിൽ സ്കൂൾ ചെയർമാൻ ഡോ: വി. കെ ജയകുമാർ അധ്യക്ഷനായി. വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്ത വിവിധ കലാ പരിപാടികളും നടന്നു. സിനിമ – സീരിയൽ താരം ഋഷി. എസ് കുമാർ, ശില്പി അജിത്ത് പുനലൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസി : ഡോ : പി. കെ ഗോപൻ , സിവിൽ സർവീസ് ട്രെയിനർ മഹേഷ് കുമാർ, അനീഷ്. കെ അയിലറ., സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, പ്രിൻസിപ്പൽ രശ്മി. എം ആർ തുടങ്ങിയവർ പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!