ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യനും കാശിമഠാധിപനുമായിരുന്ന ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമികളുടെ 8-മത് സമാധി ദിനം തിരുവനന്തപുരത്തെ സമാജാംഗങ്ങൾ ആചരിച്ചു. അംഗങ്ങൾ സെക്രട്ടറിയേറ്റിനടുത്തുള്ള ശ്രീ നരസിംഹ വിലാസം പ്രാർത്ഥനാ മന്ദിരത്തിൽ സ്വാമി തൃപ്പാദങ്ങളുടെ ഛായചിത്രത്തിൽ പുഷ്പാഞ്ജലിയും ഭജനയും നടത്തി. ഏഴു പതിറ്റാണ്ടോളം കാശി മഠാധിപതിയായിരുന്ന സ്വാമിയുടെ സമാധി മണ്ഡപം ഹരിദ്വാറിലെ ഗംഗാ തീരത്തുള്ള വ്യാസാശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

