Categories: HEALTHKERALANEWS

ഒബിസിറ്റി സര്‍ജന്മാരുടെ ദേശീയ സമ്മേളനം ഏഴ് മുതല്‍ പത്ത് വരെ കൊച്ചിയില്‍

കൊച്ചി: ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ കൊച്ചി ലേ മെറിഡിയനില്‍ നടക്കും. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒബിസിറ്റി സര്‍ജന്മാരുടെ സമ്മേളനം വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയുടെ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം, കീഹോള്‍ ക്ലിനിക്, വെര്‍വന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

ഏഴിന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സര്‍ജന്‍സ് ഫോര്‍ ഒബിസിറ്റി പ്രസിഡന്റ് ഡോ. ഗര്‍ഹാള്‍ഡ് പ്രാഗര്‍(വിയന്ന) സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ആര്‍ പത്മകുമാര്‍ അധ്യക്ഷത വഹിക്കും.ലേക്ഷോര്‍ എം.ഡി എസ്.കെ അബ്ദുള്ള, അമേരിക്കന്‍ ബായാട്രിക് സൊസൈറ്റി അദ്ധ്യക്ഷ ഡോ. മറിനാ കുര്യന്‍, മെറ്റബോളിക് സര്‍ജറി ഉപജ്ഞാതാവ് ഡോ. ഓറിയോ ഡിപോള (ബ്രസീല്‍), ബ്രിട്ടീഷ് ഒബിസിറ്റി സൊസൈറ്റി അധ്യക്ഷന്‍ ഡോ. ജിം ബെറിന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. പ്രവീണ്‍ രാജ് അധ്യക്ഷ പ്രസംഗം നടത്തും.

ഇന്ത്യയിലെയും വിദേശത്തെയും മുന്നൂറിലേറെ ഒബിസിറ്റി വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്റര്‍നാഷണല്‍ ലക്ചേഴ്സ് വിഭാഗത്തില്‍ ഇരുന്നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. ഇതില്‍ നൂറ്റമ്പത് പ്രബന്ധങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഫെബ്രുവരി ഏഴിന് വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടക്കുന്ന പ്രീകോണ്‍ഫറന്‍സ് സെമിനാറുകളില്‍ ഒബിസിറ്റി മേഖലയിലെ എല്ലാ വിഭാഗം വിദഗ്ധരും പങ്കെടുക്കും. അന്ന് വൈകിട്ട് യുവസര്‍ജന്മാര്‍ക്ക് വേണ്ടി പ്രായോഗിക പരിശീലനത്തിനും സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.

8, 9, 10 തിയതികളിലെ സമ്മേളനം ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ ശസ്ത്രീയ സമ്മേളനങ്ങളോടെ നടത്തപ്പെടും. ഒബിസിറ്റി നിയന്ത്രത്തിലാക്കാനുള്ള മരുന്നുകള്‍ ജീവിതചര്യകള്‍, ബലൂണ്‍ ശസ്ത്രക്രിയകള്‍, ശസ്ത്രക്രിയകള്‍ എന്നിവയില്‍ അന്താരാഷ്ട്ര തലത്തില്‍ വന്നിട്ടുള്ള പുരോഗതികള്‍ എല്ലാവരിലും എത്തിക്കുകയും ജനങ്ങള്‍ക്ക് അവയുടെ പ്രയോജനം ലഭ്യമാക്കുകയുമാണ് ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ. ആര്‍ പത്മകുമാര്‍, സെക്രട്ടറി ഡോ. മധുകര്‍ പൈ, കോണ്‍ഫറന്‍സ് മാനേജര്‍ പ്രേംന സുബിന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

News Desk

Recent Posts

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

3 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

12 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിഞ്ഞാൽ ₹1,000 വരെ പിഴ; പുതിയ വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…

1 day ago

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…

1 day ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 29-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…

2 days ago