നെടുമങ്ങാട് നഗരസഭയിലെ പത്താംകല്ല് വാർഡിലെ പയ്യംപള്ളി സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഒരു കുട്ടിക്ക് വേണ്ടിയാണെങ്കിലും മികച്ച സൗകര്യങ്ങളോട് കൂടി അങ്കണവാടി ഒരുക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു.
ഏറെ സന്തോഷത്തോടുകൂടിയാണ് ഓരോ കുരുന്നും ഇപ്പോൾ അങ്കണവാടികളിൽ എത്തുന്നത്, അത്രയ്ക്കും മനോഹരമായാണ് അവ സജീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു .പച്ചവിരിച്ച ടർഫും ഗോൾ പോസ്റ്റും ഉൾപ്പെടെ കുട്ടികൾക്കായി വ്യത്യസ്ഥമായ ഫുട്ബോൾ കളിക്കളം, ശിശു സൗഹൃദമായ വിശാലമായ ക്ലാസ്സ് മുറി, പുറത്തെ കളികൾക്കായി പാർക്ക് , ആധുനിക അടുക്കള തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പയ്യംപള്ളി അങ്കണവാടി സ്മാർട്ട് ആക്കിയത്. നെടുമങ്ങാട് നഗരസഭാ പരിധിയിലെ 59 അങ്കണവാടികളിൽ 30 അങ്കണവാടികൾ ആണ് 2023-24 വാർഷിക പദ്ധതിയിലൂടെ സ്മാർട്ട് ആകുന്നത്.
സ്മാർട്ട് അങ്കണവാടികൾക്കായി 60 ലക്ഷം രൂപയാണ് നെടുമങ്ങാട് നഗരസഭ വകയിരുത്തിയിരിക്കുന്നത്.പത്താംകല്ല് ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…