പുരോഗതി പ്രാപിക്കുന്ന ഇന്ത്യയ്‌ക്കൊപ്പം നാവികസേനയും മാറുന്നു: അഡ്മിറൽ ആർ ഹരികുമാർ

രാജ്യം പുരോഗമിക്കുമ്പോൾ ഇന്ത്യൻ നാവികസേനയും പരിവർത്തനത്തിൻ്റെ പാതയിലാണെന്ന് അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു.  ഇന്ന് (ഫെബ്രുവരി 27) നേവി വെറ്ററൻസിനെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  വിമുക്തഭടന്മാരെ അഭിസംബോധന ചെയ്യുമ്പോൾ, സ്പർശ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പാക്കി.

2047 ഓടെ ഇന്ത്യൻ നാവികസേനയെ ആത്മനിർഭറും ആധുനിക നാവികസേനയായി മാറ്റാനുള്ള ഒരു പദ്ധതി നടപ്പാക്കിവരുന്ന് അഡ്മിറൽ പറഞ്ഞു.  കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ രാജ്യത്ത് നിർമിച്ച 33 കപ്പലുകളും മുങ്ങിക്കപ്പലുകളും കമ്മീഷൻ ചെയ്ത കാര്യം അദ്ദേഹം എടുത്ത്പറഞ്ഞു.  കൂടാതെ, നിർമാണ അനുമതി ലഭിച്ച 66 കപ്പലുകളിൽ 64 എണ്ണവും രാജ്യത്ത് നിർമ്മിച്ചുവരുന്നു.

 സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും കണ്ടുപിടുത്തക്കാരായ ഇന്ത്യൻ എംഎസ്എംഇ, സ്റ്റാർട്ട് അപ്പുകളെ നാവികസേന പ്രത്യേകം പരിഗണിക്കുന്നുണ്ടെന്നും നല്ല പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അഡ്മിറൽ അറിയിച്ചു.  പരിവർത്തനം സാങ്കേതികവിദ്യയിൽ അവസാനിക്കുന്നില്ല, മാനവ വിഭവശേഷിയുടെ കാര്യത്തിൽ നാവിക സേനാംഗങ്ങളുടെ ശരാശരി പ്രായം 32 വയസ്സിൽ നിന്ന് 26 വയസ്സാക്കാൻ നാവികസേന പദ്ധതിയിടുന്നു.  അടുത്ത 7 വർഷത്തിനുള്ളിൽ ഇന്ത്യൻ നാവികസേനയുടെ 45% സേനാംഗങ്ങളും അഗ്നിവീരന്മാരായി മാറുമെന്നു അദ്ദേഹം പറഞ്ഞു. നിലവിൽ ഈ പദ്ധതിയുടെ കീഴിൽ 1124 വനിതകൾ നാവിക സേനയിൽ ചേർന്നിട്ടുണ്ട് എന്നും അവർക്ക് പുരുഷന്മാരോടൊപ്പം എത് ബ്രാഞ്ചിലും പ്രവർത്തിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാറ്റത്തിൻ്റെ ഭാഗമായി പ്രസക്തവും ആധുനികവും സമകാലികവുമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തി അപ്രസക്തമായ കൊളോണിയൽ ബാഗേജുകൾ ഉപേക്ഷിക്കാനും  ആരംഭിച്ച്‌കഴിഞ്ഞു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

4 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

6 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

18 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

18 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

18 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

19 hours ago