ജിസ് ഹോസ്പിറ്റലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം മലയം ദൈവസഭ മുഖ്യ കര്‍മ്മി പാസ്റ്റര്‍ ജെറിന്‍ ചേരുവിളയുടെ നേത്രുത്വത്തില്‍ 11-03-2024 ന് വൈകുന്നേരം മലയം ദൈവസഭാ ചര്‍ച്ചില്‍ വച്ചു നടന്ന ചടങ്ങില്‍ ജിസ് ഹോസ്പിറ്റലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന കര്‍മങ്ങള്‍ നിര്‍വഹിച്ചു. റിട്ട. ഐപിഎസ് ശ്രീ എസ് പുലികേശി അധ്യക്ഷനായ ചടങ്ങില്‍ ഹോസ്പിറ്റല്‍ സിഎംഡി ശ്രീ സോമശങ്കര്‍ സ്വാഗതം പറഞ്ഞു. ഫാര്‍മസി ലോഗോ പ്രകാശനം ബഹു. കേരള ഭക്ഷ്യ സിവില്‍ വകുപ്പ് മന്ത്രി ശ്രീ ജി ആര്‍ അനില്‍ നിര്‍വഹിച്ചു. ജിസ് ഹോസ്പിറ്റല്‍ ലോഗോ പ്രകാശനം ശ്രീമതി സരസ്വതി കടന്നപ്പള്ളി നടത്തി. വിവിധ പദ്ധതികളുടെ പ്രകാശന കര്‍മ്മം ശ്രീ കെ എസ് അനില്‍ നിര്‍വഹിച്ചു. ആമ്പുലന്‍സ് ഉദ്ഘാടനം എം എല്‍ എ ശ്രീ ഐ ബി സതീഷ്‌ നിര്‍വഹിച്ചു. വിവിധ സേവന പദ്ധതികള്‍ ഐപിഎസ് ശ്രീ ജയരാജ് നിര്‍വഹിച്ചു. മൂന്നുവര്‍ഷം കൊണ്ട് പദ്ധതികള്‍ എല്ലാം പൂര്‍ത്തീകരിക്കാനാണ് ജിസ് ഹോസ്പിറ്റല്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്‌.

ജിസ് ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്‌ (ഗ്ലോറിയ ഇന്റര്‍നാഷണല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍)

ഏകദേശം 25 ഏക്കര്‍ സ്ഥലത്ത്‌ മൂന്ന്‌ നിലകളിലായി ഒന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ 250 ഓളം ബെഡുകളും, 50 വിഐപി കോട്ടേജുകളും, ഹെലി പാഡും, ഉള്‍പ്പെടുന്ന ഇക്കോ ഫ്രണ്ട്‌ലിയായ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആണ്‌ ജിസ്സ്‌ വിഭാവനം ചെയ്യുന്നത്‌.

മെന്റല്‍ ഹെല്‍ത്ത്‌, സെക്ഷ്വല്‍ മെഡിസിന്‍, ന്യൂറോ സയന്‍സ്‌ വിഭാഗങ്ങളിൽ സ്പെഷ്യലൈസ്‌ ചെയ്തിട്ടുള്ളതാണ്‌ ഈ സംരംഭം. ആരോഗ്യരംഗത്തെ നൂതന ആശയവും, പുതിയ കാലഘട്ടത്തിന്‌ അനിവാര്യമായ മെന്റല്‍ ഹെല്‍ത്ത്‌ ഹബ്ബുകളും, ജിസ്‌ ഫാര്‍മസികളും അടങ്ങുന്ന ഈ പ്രോജക്ട്‌ മൂന്നുവര്‍ഷം കൊണ്ടാണ്‌ നാടിന്‌ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്‌.

ജിസ്സ്‌ ഫോസ്പിറ്റല്‍ മുന്തിയ പരിഗണന നല്‍കുന്നത്‌ സമൂഹത്തിൽ താഴെക്കിടയില്‍ ഉള്ളവര്‍ക്കും, ചികിത്സക്ക്‌ സാമ്പത്തികപരമായി ബുദ്ധിമുട്ട്‌ അനുഭവിക്കുവര്‍ക്കും പൂര്‍ണ്ണമായും സൗജന്യ ചികിത്സയും, സൗജന്യ മരുന്നുകളും, സൗജന്യ ആംബുലന്‍സ്‌ സംവിധാനങ്ങളും, സര്‍ജിക്കല്‍ ഉപകരണങ്ങളും, പോസ്റ്റ്‌
ഹോസ്പിറ്റലെസേഷന്‍ സേവനങ്ങളും നല്‍കുന്ന ഒരു വലിയ ആശയമാണ്‌ ജിസ്‌ മൂന്നോട്ട്‌ വെക്കുന്നത്‌. ഇതിനായി ജിസ്സ്‌ ഹോസ്പിറ്റലിന്റെ ലാഭവിഹിതത്തിന്റെ 40% ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണ്‌. വിവിധ ലേഖലകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള 15 ഓളം ഡയറക്ടര്‍മാരും, പ്രമുഖരായ അഡ്വൈസറി ബോര്‍ഡ്‌ മെമ്പര്‍മാരും, ആരോഗ്യരംഗത്ത്‌ കഴിവുകൾ തെളിയി ട്ടുള്ള അനേകം ഡോക്ടര്‍മാരും, 32 രാജ്യങ്ങളിലുള്ള വിദേശ മലയാളികളും ഒരു മില്ല കൈകോര്‍ത്തുകൊണ്ടാണ്‌ ഈ സംരംഭം പ്രാവര്‍ത്തികമാക്കുന്നത്‌.

News Desk

Recent Posts

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

2 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

12 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിഞ്ഞാൽ ₹1,000 വരെ പിഴ; പുതിയ വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…

1 day ago

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…

1 day ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 29-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…

2 days ago