ലോക ജലദിനമായ മാർച്ച് 22 ഇന്നലെ വൈകുന്നേരം തിരുവനന്തപുരം മാനവീയം വീഥിയില്‍ ലോക ജലദിനം ആചരിച്ചു. “ജലമർമ്മരം” എന്ന പ്രചാരണ പരിപാടി പ്രമുഖ ചിത്രകാരൻ ആദർശ് ശ്രീലകം പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങില്‍ സംബന്ധിച്ച പരിഷത്ത് അംഗങ്ങളും മറ്റു പ്രമുഖരും ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകം നേരിടുന്നതും ഇനി നേരിടാന്‍ പോകുന്നതിന്റെയും ജലത്തെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചും സംസാരിച്ചു. ജല ദിനത്തിന്റെ ഭാഗമായി വൈകുന്നേരം 7.30 ന് ജില്ലാ പരിസര വിഷയസമിതി വെബ്ബിനാറും സംഘടിപ്പിച്ചു.
1993 ൽ ഐക്യ രാഷ്ട്ര സഭയാണ് എല്ലാ വർഷവും വർഷവും ഈ ദിവസം ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. ഇക്കൊല്ലത്തെ ജലദിന മുദ്രാവാക്യം ” ജലം സമാധാനത്തിന് വേണ്ടി” എന്നതാണ്. ലോകത്തെ 60% നദികളും രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് ഒഴുകുന്നവയാണ്. ഈ ജലത്തെ പരസ്പര സഹകരണത്തോടെ പങ്കുവെക്കുക സാദ്ധ്യമാകുമ്പോൾ രാജ്യങ്ങളും സമൂഹങ്ങളും തമ്മിലുള്ള ശത്രുത ഇല്ലാതാകും എന്നാണ് യു എൻ ഇതുവഴി നൽകുന്ന സന്ദേശം.
ജലം സമാധാനത്തിന് വേണ്ടി എന്ന ആശയത്തെ ജനങ്ങളിലേക്കെത്തിക്കുക, ഒപ്പം ജലസംരക്ഷണത്തിന്റെ ആവശ്യകത പ്രചരിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിട്ടത്. ഇതിനായി പത്ത് മീറ്ററിലധികം നീളത്തിലുള്ള കാൻവാസിൽ തങ്ങളുടേതായ രീതിയിൽ ചിത്രങ്ങളായും, മുദ്രാവാക്യമായും പരിപാടിയില്‍ പങ്കെടുത്തവര്‍ പകര്‍ത്തി. ഇതിനോടൊപ്പം പോസ്റ്റർ പ്രദർശനവും, പ്രഭാഷണങ്ങളും ഒരുക്കി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…
കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…