ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളേജിൽ മൂന്നു ദിവസമായി നടന്ന സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള ഇന്റർനാഷണൽ സെമിനാർ ISSK 2024 സമാപിച്ചു
സെമിനാറിന്റെ സമാപനദിവസം കർഷക സമൂഹത്തിനും വിദ്യാർഥികൾക്കും സുഗന്ധവ്യഞ്ജന വിളകളുടെ കൃഷി മുതൽ, മൂല്യവർധനം, വിപണനം എന്നിങ്ങനെയുള്ള വിവിധ മേഖലകളെ പ്രയോജനപ്പെടുത്തുന്നതിനായി സുഗന്ധവ്യഞ്ജന വിളകളുമായി ബന്ധപ്പെട്ട വിവിധ വ്യാവസായിക പ്രവർത്തകരും സംരംഭകരുമായി കാർഷിക സർവകശാല ശാസ്ത്രജ്ഞരും മുഖാമുഖം സൗഹൃദ ചർച്ച നടത്തി. അതോടൊപ്പം കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ ഹരിത ഭാവി എന്ന വിഷയത്തിൽ ഒരു പാനൽ ചർച്ചയും നടത്തുകയുണ്ടായി. McCormic കമ്പനി സീനിയർ മാനേജർ ഡോ. പൂനം പാണ്ഡെ, AVT McCormic ൽ നിന്നും ശ്രീ അശോക് നായർ, വേൾഡ് സ്പൈസ് ഓർഗനൈസേഷൻ സീനിയർ അഡ്വൈസർ ശ്രീ. മുരളീധരമേനോൻ, ആൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി ശ്രീ. വീരൻ ഖോന, സിന്തൈറ്റ് ഇൻഡസ്ട്രീസിൽ നിന്നും ശ്രീ. അൻവരുദ്ധീൻ എം, ഇൻഡോസർട്ടിൽ നിന്നും ശ്രീ ജോബിൻ ജോൺ, കാർഷിക സർവകലാശാല അഗ്രി ബിസിനസ് ഇൻകുബേറ്റർ മേധാവി ഡോ. കെ പി സുധീർ തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന സുഗന്ധവിള കർഷകരും വ്യവസായ പ്രമുഖരുമായുള്ള ചോദ്യോത്തര പരിപാടി സുഗന്ധ വ്യഞ്ജന വിളകളുടെ പ്രചാരണത്തിനായി ഫലപ്രദമായ മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ട് ശ്രദ്ധേയമായി.
മൂന്ന് മേഖലകൾ തിരിച്ചു നടന്ന സെമിനാറിൽ 240 ഓളം പേർ പങ്കെടുക്കുകയും 195 പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ദേശീയ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രമുഖ ശാസ്ത്രജ്ഞരുടെ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ ഏറെ പ്രയോജനകരമായിരുന്നു. McCormic കമ്പനി സീനിയർ മാനേജർ ഡോ. പൂനം പൂനം പാണ്ഡെ, AVT McCormic ഓപ്പറേഷൻ ഹെഡ് ശ്രീ. അശോക് നായർ, അഗ്രികൾച്ചർ പ്രോജക്ട് അഡ്വൈസർ GIZ ശ്രീമതി പ്രഡ്ന്യ തോമ്പയർ, കാർഷിക കോളേജ് ഗവേഷണ വിഭാഗം മേധാവി ഡോ. ഫൈസൽ എം എച്ച്, ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. അനിത് കെ. എൻ, സെമിനാറിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയും കാർഷിക കോളേജ് അധ്യാപികയുമായ ഡോ. ശ്രീകല ജി എസ് എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നൽകുകയുണ്ടായി.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…