Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മുട്ടത്തറ വാർഡിലെ മുഴുവൻ റോഡും ഗതാഗത യോഗ്യമാക്കണം

തിരുവനന്തപുരം മുട്ടത്തറ വാർഡിലെ മുഴുവൻ റോഡും അടിയന്തിരമായി പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രിസ്ഡന്റ് സുജിന്റെ നേതൃത്വത്തിൽ കല്ലുമുട് റോഡ് ഉപരോധിച്ചു.

ജനജീവിതം ദുഃസ്സഹമാക്കിയ ജനപ്രതിനിധികളുടെ നിഷേധാത്മക നിലപാടുകളിൽ പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അജയ് കുര്യത്തി ഉത്ഘാടനം ചെയ്തു. അസബ്ലി ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ് സേവിയർ, മണ്ഡലം പ്രസിഡന്റ്‌ സുമേഷ് ബേബി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ദീനമോൾ എന്നിവർ നേതൃത്വം നൽകി. 100ഓളം പ്രവർത്തകരും വനിതകളും പങ്കെടുത്തു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!