നൂറുൽ ഇസ്‌ലാം സർവ്വകലാശാല ആറാമത് എ.പി.ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി ഡോ. എൻ. കലൈ സെൽവിയ്ക്ക്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാല ആറാമത് എ.പി.ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി ഡോ. എൻ.കലൈസെൽവിയ്ക്ക് . ജൂലൈ 27 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും.കർമ്മ മണ്ഡലങ്ങളിലെ അനിതരസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ നേട്ടങ്ങൾകൊണ്ട് രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കുകയും ചെയ്‌ത പ്രതിഭകളെ ആദരിക്കുവാൻ നൂറുൽ ഇസ്ലാം സർവകലാശാലയും , നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയിരിക്കുന്ന എ പി ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി ഡോ. എൻ.കലൈസെൽവിയ്ക്ക് .ദേശീയ ശാസ്ത്ര, വാണിജ്യ ഗവേഷണ കൗണ്‍സിലിൻറെ (സി.എസ്.ഐ. ആര്‍) ചരിത്രത്തിലാദ്യമായള്ള ഒരു വനിതയെ മേധാവിയാണ്

ഡോ.എൻ.കലൈസെൽവി. 25 വര്‍ഷത്തെ ഗവേഷക നൈപുണ്യവുമായാണ് ഇവര്‍ ഈ പദവിയിലെത്തുന്നത്.
രാജ്യത്തെ 38 പരിശോധനാ കേന്ദ്രങ്ങളുടെയും 4,500 ലേറെ ശാസ്ത്രജ്ഞരുടെയും മേധാവിയായാണ് ഡോ. എൻ കലൈസെല്‍വി. തിരുനെല്‍വേലി ജില്ലയിലെ അമ്പാസമുദ്രത്തിലാണ് കലൈസെല്‍വി ജനിച്ചത്. സാധാരണ തമിഴ് സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. ചിദംബരത്തെ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 2019 ഫെബ്രുവരിയില്‍ കരയ്ക്കുടിയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ മേധാവിയായി നിയമിച്ചു. ആദ്യമായാണ് ഈ പദവിയില്‍ ഒരു വനിത സി.എസ്‌.ഐ.ആറിന്റെ തലപ്പത്തേക്ക് എത്തുന്നതും. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

10 minutes ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

8 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

9 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

21 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

21 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

21 hours ago