സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടി 2024ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവും എക്‌സൈസും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ഏഴ് വരെ ജില്ലാതലത്തിലും മൂന്ന് കോർപ്പറേഷൻ തലങ്ങളിലുമായാണ് തദ്ദേശ അദാലത്ത് നടക്കുന്നത്.
തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ജില്ലാ അദാലത്തും ഓഗസ്റ്റ് ഏഴ് രാവിലെ 9.30ന് ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും.
ഓഗസ്റ്റ് ഏഴിന് നടക്കുന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിലേക്കുള്ള അപേക്ഷകളും പരാതികളും ഓഗസ്റ്റ് രണ്ട് വരെ https://adalat.lsgkerala.gov.in ലൂടെ ഓൺലൈനായി സമർപ്പിക്കാവുന്നതാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും, നിവേദനങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദ്ദേശങ്ങൾ എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ.
എന്നാൽ ലൈഫ് ഭവന പദ്ധതി, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തുന്നതിനുള്ള പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കുന്നതല്ല.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…