പ്ലസ് വൺ പ്രവേശനം: സംസ്ഥാനതലത്തിൽ ഇതുവരെ ആകെ മൂന്ന് ലക്ഷത്തി എൺപത്തിയേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) വിദ്യാർത്ഥികൾ പ്രവേശനം നേടി:മന്ത്രി വി ശിവൻകുട്ടി.
മൂന്ന് ലക്ഷത്തി എൺപത്തിയേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) വിദ്യാർത്ഥികൾ സംസ്ഥാനത്താകെ പ്ലസ് വൺ പ്രവേശനം നേടിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിൽ
മെറിറ്റ് ക്വാട്ടയിൽ മൂന്ന് ലക്ഷത്തി നാലായിരത്തി എഴുന്നൂറ്റി മുപ്പത്തി രണ്ട് (3,04,732) വിദ്യാർത്ഥികളും,
എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ ഇരുപത്തിയൊന്നായിരത്തി മുന്നൂറ്റി അൻപത്തിയേഴ് (21,357) വിദ്യാർത്ഥികളും മാനേജ്‌മെന്റ് ക്വാട്ടയിൽ മുപ്പത്തി അയ്യായിരത്തി എൺപത്തി ഒമ്പത് (35,089)
വിദ്യാർത്ഥികളും, പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റെസിഡെന്റ്ഷ്യൽ സ്‌കൂളുകളിൽ തൊള്ളായിരത്തി പതിനേഴ് (917) വിദ്യാർത്ഥികളും, അൺ എയിഡഡ് സ്‌കൂളുകളിൽ ഇരുപത്തയ്യായിരത്തി നാന്നൂറ്റി തൊണ്ണൂറ്റി ആറ് (25,496) വിദ്യാർത്ഥികളും ആണ് പ്രവേശനം നേടിയിട്ടുള്ളത്.
അധിക ബാച്ചുകൾ അനുവദിച്ച മലപ്പുറം ജില്ലയിൽ ആകെ എഴുപതിനായിരത്തി ഇരുന്നൂറ്റി ഇരുപത്തിനാല് (70,224) വിദ്യാർത്ഥികൾപ്ലസ് വൺ പ്രവേശനം നേടുകയുണ്ടായി. മെറിറ്റ് ക്വാട്ടയിൽ അമ്പത്തി അയ്യായിരത്തി തൊള്ളായിരത്തി എഴുപത്തി ഒമ്പത് (55,979) വിദ്യാർത്ഥികളും, എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ മൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തിയൊന്ന് (3,521) വിദ്യാർത്ഥികളും, മാനേജ്‌മെന്റ് ക്വാട്ടയിൽ നാലായിരത്തി എണ്ണൂറ്റി അറുപത്തിരണ്ട് (4,862) വിദ്യാർത്ഥികളും, പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റെസിഡെന്റ്ഷ്യൽ സ്‌കൂളുകളിൽ ഇരുപത്തിയഞ്ച് (25) വിദ്യാർത്ഥികളും, അൺ എയിഡഡ് സ്‌കൂളുകളിൽ അയ്യായിരത്തി എണ്ണൂറ്റി മുപ്പത്തിയേഴ് (5,837) വിദ്യാർത്ഥികളും ആണ് പ്രവേശനം നേടിയിട്ടുള്ളത്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്ത മുന്നൂറ്റി മുപ്പത്തി മൂന്ന് (333) വിദ്യാർത്ഥികൾക്കായി ജില്ലയിൽ രണ്ടായിരത്തി അറുന്നൂറ്റി എൺപത്തി മൂന്ന് (2,683) മെറിറ്റ് സീറ്റുകൾ ശേഷിക്കുന്നുമുണ്ട്.
അധിക ബാച്ചുകൾ അനുവദിച്ച മറ്റൊരു ജില്ലയായ കാസർഗോഡിൽ ആകെ പതിനേഴായിരത്തി ഇരുപത്തിയഞ്ച് (17,025) വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടുകയുണ്ടായി. മെറിറ്റ് ക്വാട്ടയിൽ പതിലായിരത്തി തൊള്ളായിരത്തി പത്ത് (14,910) വിദ്യാർത്ഥികളും, എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ മുന്നൂറ്റി നാൽപത്തിയൊമ്പത് (349) വിദ്യാർത്ഥികളും,മാനേജ്‌മെന്റ് ക്വാട്ടയിൽ എണ്ണൂറ്റി അറുപത്തി നാല് (864) വിദ്യാർത്ഥികളും, പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റെസിഡെന്റ്ഷ്യൽ സ്‌കൂളുകളിൽ തൊണ്ണൂറ് (90) വിദ്യാർത്ഥികളും, അൺ എയിഡഡ് സ്‌കൂളുകളിൽ എണ്ണൂറ്റി പന്ത്രണ്ട് (812) വിദ്യാർത്ഥികളും ആണ് പ്രവേശനം നേടിയിട്ടുള്ളത്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്ത നൂറ്റി നാൽപത്തിയൊന്ന് (141) വിദ്യാർത്ഥികൾക്കായി ജില്ലയിൽ ആയിരത്തി നാന്നൂറ്റി മുപ്പത്തി രണ്ട് (1,432) മെറിറ്റ് സീറ്റുകൾ ശേഷിക്കുന്നുമുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം നാൽപത്തിയെട്ട് (48) വ്യത്യസ്ത എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശന നടപടികളുടെ ഭാഗമായി ആകെ മുന്നൂറ്റി എൺപത്തിയൊമ്പത് (389) സ്‌കൂളുകളിലേക്ക് ഓൺലൈൻ പ്രവേശനം നടന്നു.ആകെ ലഭ്യമായ മുപ്പത്തി മൂവായിരത്തി മുപ്പത് (33,030) സീറ്റുകളിൽ ഇരുപത്തിയാറായിരത്തി നാന്നൂറ്റി നാൽപത്തി നാല് (26,444) വിദ്യാർത്ഥികൾ അഡ്മിഷൻ നേടി. എസ്.സി. വിഭാഗത്തിൽ രണ്ടായിരത്തി അറുന്നൂറ്റി അമ്പത്തിയൊന്ന് (2,651) പേരും, എസ് ടി വിഭാഗത്തിൽ ഇരുന്നൂറ്റി അറുപത്തി മൂന്ന് (263) പേരും പ്രവേശനം നേടി.ഇനിയും ഒഴിവുള്ള സീറ്റുകളിലേക്ക് വെയിറ്റിങ്ങ്‌ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ നടപടി ക്രമങ്ങൾ നടന്നു വരുന്നു.
ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനം പ്രതിവർഷം ശരാശരി നാലര ലക്ഷത്തിലധികം അപേക്ഷകൾ പ്രോസ്സസ്സ്‌ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രീകൃതപ്രവേശന സംവിധാനമാണ്. 2007-ൽ തിരുവനന്തപുരം ജില്ലയിൽ ഒരു പൈലറ്റ് പ്രോജക്ടായി ആണ് ഏകജാലക സംവിധാനം ആരംഭിക്കുന്നത്. 2008-ൽ പ്ലസ്സ് വൺ പ്രവേശനത്തിനുവേണ്ടി ഒരു കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയ കേരളം മുഴുവൻനടപ്പിലാക്കി.
ഏകജാലകം എന്ന പേരിൽ അറിയപ്പെടുന്ന ഹയർസെക്കണ്ടറി കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ്സ് വൺ പ്രവേശനം ലളിതവും സുതാര്യവും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും പൊതുവിദ്യാഭ്യാസ മേഖലയിൽ ഐ.ടി യുടെ സ്വാധീനം എപ്രകാരം ഉപയോഗപ്പെടുത്താം എന്നതിനും ഒരു ഉത്തമ ഉദാഹരണം കൂടിയാണ്.ഏഴ് ദശാംശ സ്ഥാനത്തിന് കൃത്യതയോടെ കണക്കാക്കുന്ന വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് (WGPA) ആണ് പ്രവേശന മാനദണ്ഡം. ഇതിൽ തുല്യത തുടർന്നാൽ വിവിധ തരത്തിലുള്ളമുപ്പത്തെട്ട് ഇനം ടൈം ബ്രേക്കിങ്ങിലൂടെയാണ് കുറ്റമറ്റ രീതിയിൽ ഓരോ സ്‌കൂൾ/കോഴ്‌സിലേയ്ക്കുമുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
2011 മുതലുള്ള വർഷങ്ങൾ പരിശോധിക്കുമ്പോൾ ഈ വർഷമാണ് ഏറ്റവും കൂടുതൽ പ്രവേശനം, മൂന്ന് ലക്ഷത്തി എൺപത്തി ഏഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) എണ്ണം, ഹയർ സെക്കണ്ടറി മേഖലയിൽ നടന്നിട്ടുള്ളത്. 2024-25 അധ്യയനവർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിലാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം സംസ്ഥാനത്തൊട്ടാകെ ആകെ ഇരുപത്തി അയ്യായിരത്തി എഴുന്നൂറ്റി നാൽപത്തി രണ്ട് (25,742) മെറിറ്റ് സീറ്റുകളുടെ ഒഴിവുണ്ട്.
ഈ ഒഴിവുകളിൽ ആദ്യം ജില്ലാ/ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറും തുടർന്ന് അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് പ്രവേശനം നേടുന്നതിന് മെരിറ്റ് അധിഷ്ടിത സ്‌പോട്ട് അഡ്മിഷനും അനുവദിക്കുന്നതാണ്. ജില്ലാ/ജില്ലാന്തര സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫറിന് 2024 ജൂലൈ 31 ന് വൈകിട്ട് 4 മണിവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നു . സ്‌പോട്ട് അഡ്മിഷന്റെ വിശദാംശങ്ങൾ 2024 ആഗസ്ത് 5 നുശേഷം ഹയർ സെക്കണ്ടറി അഡ്മിഷൻവെബ്‌സൈറ്റിൽ ലഭ്യമാകുന്നതുമാണ്. ഈ വർഷത്തെ പ്രവേശന നടപടികൾ 2024 ആഗസ്ത് 9 ന് അവസാനിപ്പിക്കുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…