‘രഘു 32 ഇഞ്ച് ‘ എബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ

രാജേഷ് വടകോട് ചിത്രം ‘രഘു 32 ഇഞ്ച് ‘ എബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ.

രാജേഷ് വടകോട് രചനയും സംവിധാനവും നിർവഹിച്ച രഘു 32 ഇഞ്ച് എന്ന സിനിമ എ ബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തി. കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുമാർ, സുകുമാരൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമ കോമഡിയിലൂടെയാണ് അവതരിപ്പിക്കുന്നത്. മനോജ് വലംചുഴി, രഞ്ജിത ഗൗതം, തുളസീദാസ്, അജേഷ് റാന്നി. മാനസ പ്രഭു, നിതിൻ നോബിൾ, സായ് ഗിരീഷ്, സുനിൽകുമാർ, അരുണ കെ. എസ്, ആനന്ദ്, ഹരികൃഷ്ണ, പ്രവീൺ, ജയചന്ദ്രൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെ പ്രശസ്തരായവരാണ് മനോജ്‌ വലംചുഴിയും അജേഷ് റാന്നിയും. മനോജ്‌ വലംചുഴി ആണ് നായക കഥാപാത്രമായ രഘുവാകുന്നത്. ചലച്ചിത്ര സംവിധായകൻ തുളസീദാസ് അതിഥി താരമായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. കാലടി ഓമന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമ്മക്കനൽ എന്ന ചിത്രത്തിനു ശേഷം രാജേഷ് വടകോട് സംവിധാനം ചെയ്ത ചിത്രമാണിത്.

ഛായാഗ്രഹണം :അജയ് കൃഷ്ണ. ഗാനരചന : പ്രദീഷ് അരുവിക്കര. സംഗീത സംവിധാനം : അഭിവേദ. ഗായകർ : അഫ്സൽ, അൻവർ സാദത്ത്, എം. എസ്.മോഹിത്, രോഹിത് തോമസ്, ജോൺ ബനടിക്റ്റ്. അസോസിയേറ്റ് ഡയറക്ടർ : അഭിലാഷ്. എഡിറ്റിംഗ്: എം. സന്ദീപ്‌. മേക്കപ്പ് : സന്ധ്യ രാജേഷ്. കലാസംവിധാനം: ഷിബു ഉണ്ണി റസൽപുരം. അസിസ്റ്റന്റ് ഡയറക്ടർ :അഭിജിത്. കളറിംഗ് : ജോഷി. പിആർഒ : റഹിം പനവൂർ. സ്റ്റിൽസ് : അജയ്‌ കൃഷ്ണൻ വേറ്റിനാട്, ആനന്ദ്. തിരുവനന്തപുരം, നെയ്യാറ്റിൻകര ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

എബിസി ടാക്കീസ് ഒ റ്റി റ്റി ലിങ്ക് ചുവടെ ചേര്‍ക്കുന്നു

https://abctalkies.com/app/movie-detail/66a203c062fa3a65b5807bf6

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

4 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

6 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

18 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

18 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

18 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

19 hours ago