ടി. എം. കൃഷ്ണയുടെ കച്ചേരി ആഗസ്റ്റ് 28ന്
തിരുവനന്തപുരം ശ്രീ ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 30-മത് വാര്‍ഷിക സംഗീതോത്സവവും ചെമ്വൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദിനാഘോഷവും ആഗസ്റ്റ് 23ന് തുടങ്ങുന്നു. സെപ്റ്റംബര്‍ 1 വരെ നീണ്ടു നിൽക്കുന്ന പത്തു ദിവസത്തെ സംഗീതോത്സവമാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ശ്രീവരാഹത്തുള്ള ചെമ്പൈ സംഗീത ട്രസ്റ്റ് ആഡിറ്റോറിയത്തിലാണ് കച്ചേരികള്‍ അരങ്ങേറുന്നത്.
ആഗസ്റ്റ് 23 5.30ന് മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജീവ് പറ്റ് ജോഷി ഐപിഎസ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അഡീഷണൽ ചീഫ് നെക്രട്ടറി ഡോ. കെ. ആര്‍. ജോതിലാല്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മാവേലിക്കര അഖിൽ കൃഷ്ണയുടെ നാദസ്വര കച്ചേരി.
ആഗസ്റ്റ് 24ന് കുന്നുക്കുടി ബാലമുരളി കൃഷ്ണയും, ആഗസ്റ്റ് 25ന് അമൃത മുരളിയും കച്ചേരി നടത്തും. ആഗസ്റ്റ് 26ന് നാമസങ്കീര്‍ത്തനം, ആഗസ്റ്റ് 27ന് കൊല്ലം ബാലമുരളി, ആഗസ്റ്റ് 28ന് ടി.എം.കൃഷ്ണ, ആഗസ്റ്റ് 29ന് പ്രിന്‍സ് അശ്വതി തിരുനാൾ രാമവര്‍മ്മ, ആഗസ്റ്റ് 30ന് സ്പൂര്‍ത്തി റാവു എന്നിവരുടെ കച്ചരി. ആഗസ്റ്റ് 31ന് എം. എസ്. ഗോപാലകൃഷ്ണന്‍ അനുസ്മരണം, ഡോ. നര്‍മ്മദയുടെ വയലിന്‍ കച്ചേരി. സെപ്റ്റംബര്‍ 1ന് റ്റി.വി. ശങ്കരനാരായണന്‍ ദിനം, റ്റി.വി.എസ് മഹാദേവന്റെ സംഗീത കച്ചേരി. എല്ലാദിവസവും വൈകുന്നേരം 6 മണിക്കാണ് കച്ചേരി ആരംഭിക്കുന്നത്.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…