തിരുവനന്തപുരം ഗവണ്മെന്റ് എൽ.പി. എസ്. വെങ്ങാനൂരിലെ വർണക്കൂടാരം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആദ്യമായാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി സംസ്ഥാനത്ത് ഒരു പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. ഈ ചട്ടക്കൂട് അനുസരിച്ചുള്ള പുതിയ പാഠപുസ്തകങ്ങളും അടുത്ത അധ്യയന വര്‍ഷത്തോടുകൂടി കുട്ടികള്‍ക്ക് നല്‍കും.
സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി വര്‍ണ്ണകൂടാരം എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതുവരെ ആയിരത്തി ഒരുന്നൂറ്റി എട്ട് വര്‍ണ്ണകൂടാരങ്ങള്‍ സജ്ജമാക്കികഴിഞ്ഞു. ഓരോ വര്‍ണ്ണകൂടാരത്തിനും പത്ത് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കൂടാതെ ഓരോ ജില്ലയിലും മൂന്ന് വീതം മോഡല്‍ പ്രീപ്രൈറി വിദ്യാലയങ്ങളും സജ്ജമാക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഇതുവരെ നാല്‍പത്തി രണ്ട് എണ്ണം പൂര്‍ത്തിയായി.
വര്‍ണ്ണകൂടാരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ഞൂറ് എണ്ണം കൂടി ഈ വര്‍ഷം പൂര്‍ത്തിയാക്കും.
പ്രീപ്രൈമറി അധ്യാപകര്‍ക്കായി മൂന്ന് ദിവസത്തെ അധ്യാപക പരിശീലന പരിപാടിയും ഓരോ വര്‍ഷവും സംഘടിപ്പിക്കുന്നുണ്ട്.
ഈ മേഖലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രീപ്രൈമറി മേഖലയുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള മാര്‍ഗ്ഗരേഖ സര്‍ക്കാറിന്‍റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
നാമനിർദ്ദേശ പത്രിക സമർപ്പണം സെപ്റ്റംബർ 3 മുതൽ 10 വരെ; വോട്ടെണ്ണൽ സെപ്റ്റംബർ 29ന്. തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ…
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…