Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഭാരതത്തിന്‍റെ പാർലമെന്‍ററി ജനാധിപത്യം ലോകത്തിന് മാതൃക: യൂത്ത് പാർലമെന്‍റ് ഉദ്ഘാടനം ചെയ്ത് വി. മുരളീധരൻ

തിരുവനന്തപുരം: ഭാരതത്തിന്‍റെ ഊർജസ്വലമായ ജനാധിപത്യം ലോകത്തിന് തന്നെ മാതൃകയെന്ന് മുൻ കേന്ദ്ര പാര്‍ലമെന്‍ററികാര്യ– വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ എന്ന ആശയം പുരാതന കാലം മുതൽ പുലർത്തിപ്പോന്ന പാരമ്പര്യമുള്ളവരാണ് നമ്മൾ. വേദങ്ങളിലും ഇതിഹാസങ്ങളിലും ഈ തെരഞ്ഞെടുപ്പ് രീതികളുടെ പരിച്ഛേദം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ യൂത്ത് പാർലമെന്‍റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനം കൈവിടാത്ത പാർലമെന്‍ററി ജനാധിപത്യമാവണം യൂത്ത് പാർലമെന്‍റുകള്‍ ലോകത്തിന് മുന്നിൽ വയ്ക്കേണ്ട മാതൃക. ഏറ്റുമുട്ടലിനും പ്രതികാരം തീർക്കലിനുമുള്ള വേദിയാവരുത് പാർലമെൻ്റ്. സംവാദത്തിനപ്പുറമുള്ള സംഘർഷങ്ങൾ ജനവിധിയെ വഞ്ചിക്കലാകുമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു.

പാർലമെന്‍ററികാര്യ സഹമന്ത്രിയായിരിക്കേയുള്ള അനുഭവങ്ങളും പാർലമെന്‍റ് നടപടിക്രമങ്ങളും വി.മുരളീധരൻ വിശദീകരിച്ചു. വിദേശകാര്യസഹമന്ത്രിയെന്ന നിലയിൽ വിവിധ രാജ്യങ്ങളുടെ ജനാധിപത്യസഭകളിൽ സംസാരിച്ച അനുഭവവും മുൻകേന്ദ്രമന്ത്രി പങ്കുവച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!