പൂകൃഷിയും പച്ചക്കറി കൃഷിയും യുവജനങ്ങളെ കൃഷിയോടടുപ്പിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ

കുത്തരിയുടെ വിപണനോദ്ഘാടനവും മിനി മില്ല് ഉദ്ഘാടനവും മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.

കാർഷികരംഗത്തെ പുരോഗതിക്ക് വലിയ പിന്തുണയാണ് സർക്കാർ നൽകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ചിറയിൻകീഴ് പിരപ്പമൺകാട് പാടശേഖരസമിതിയുടെ നേതൃത്വത്തിലുള്ള പിരപ്പമൺകാട് ബ്രാൻഡ് കുത്തരിയുടെ വിപണന ഉദ്ഘാടനവും മിനി മില്ലിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ വി.ശശി എം.എൽ.എ അധ്യക്ഷനായിരുന്നു.

പുതിയ തലമുറയെ കാർഷിക മേഖലയുമായി ബന്ധിപ്പിക്കാൻ തരിശിടങ്ങളിൽ പൂ കൃഷിയും പച്ചക്കറി കൃഷിയും വ്യാപകമാവുകയാണ്. കൃഷിക്കാരുടെ ഉത്പന്നങ്ങൾ നമ്മുടെ കുടുംബങ്ങളിൽ ലഭ്യമാക്കാൻ കഴിയുന്നുവെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും കാർഷികരംഗത്ത് കുറച്ച് കാലങ്ങൾക്ക് മുൻപുണ്ടായിരുന്ന മുരടിപ്പിൽ നിന്നും കർഷകരെ കൈപിടിച്ചുയർത്തുവാൻ കൃഷി വകുപ്പ് വലിയ പരിശ്രമമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത്, നെല്ലിന് ഏറ്റവും അധികം വില നൽകുന്നത് കേരളത്തിലാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് പൂർണമായും ശേഖരിക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 2,100 കോടി രൂപയുടെ നെല്ലും ഈ വർഷം ഇതുവരെ 1,600ലധികം കോടി രൂപയുടെ നെല്ലുമാണ് ശേഖരിച്ചത്. നെല്ല് സംഭരണത്തിൽ കർഷകർക്ക് കുടിശിക നൽകാനില്ലെന്നും ഈ വർഷത്തെ തുകയായി 25 കോടി രൂപയ്ക്ക് താഴെ മാത്രമാണ് കർഷകർക്ക് നൽകാനുള്ളതെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലുത്പാദിപ്പിക്കുന്ന നെല്ല് കേരളത്തിലെ റേഷൻകടകളിലൂടെ മിതമായ നിരക്കിൽ നാട്ടുകാർക്ക് തന്നെ ലഭ്യമാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഈ ഓണക്കാലം ലക്ഷ്യമിട്ട് കൂടുതൽ ചമ്പാവരി റേഷൻകടകളിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാർഷികരംഗത്ത് പിരപ്പമൺകാട് പാടശേഖര സമിതിയും സൗഹൃദസംഘവും നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു.

പിരപ്പമൺകാട് പാടശേഖര സമിതിയുടെയും സൗഹൃദസംഘത്തിന്റെയും കർഷകദിനാഘോഷം -വയലോണച്ചിന്ത്- മന്ത്രി ഉദ്ഘാടനം ചെയ്തു.

അരി ഉത്പാദനവുമായി ബന്ധപ്പെട്ട തൊഴിൽസേനയുടെ അംഗത്വകാർഡ്, പാടശേഖരത്തിൽ തുടർച്ചയായി മികവ് തെളിയിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്‌കാരം, കർഷക തൊഴിലാളികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കുമുള്ള വയൽശ്രീ നറുക്കെടുപ്പ് സമ്മാനങ്ങൾ, വിദ്യാഭ്യാസ മികവ് തെളിയിച്ച കർഷകരുടെ മക്കൾക്കുള്ള പുരസ്‌കാരങ്ങൾ, കാർഷിക മികവ് തെളിയിച്ച വ്യക്തികൾക്കും സംഘടനകൾക്കുമുള്ള പുരസ്‌കാരങ്ങൾ, എന്നിവയും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. പാടശേഖരസമിതിയുടെ മുൻകാല ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.

ഒന്നരവർഷം മുൻപാണ് പിരപ്പമൺകോടുള്ള കർഷകരുടെ നേതൃത്വത്തിൽ പിരപ്പമൺകോട് പാടശേഖരസമിതി രൂപീകരിക്കുന്നതും 72 ഏക്കർ സ്ഥലത്ത് കൃഷിയിറക്കുന്നതും. ആദ്യഘട്ടത്തിൽ 56,000 കിലോ നെല്ലും രണ്ടാംഘട്ടത്തിൽ 81,000 കിലോ നെല്ലും വിളവെടുത്തു. രണ്ട് ഘട്ടങ്ങളിലായി 39,000 കിലോ അരിയാണ് സിവിൽ സപ്ലൈസ് വകുപ്പിന് നൽകിയത്. മൂന്നാംഘട്ടത്തിലെ വിളവെടുപ്പ് സെപ്തംബർ അവസാനത്തോടെ നടക്കും.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി, ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, പാടശേഖരസമിതി പ്രസിഡന്റ് സാബു വി.ആർ, സൗഹൃദസംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ , പാടശേഖരസമിതി-സൗഹൃദസംഘം അംഗങ്ങൾ, കർഷകർ, നാട്ടുകാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

News Desk

Recent Posts

ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ 32-ാമത് സംഗീതോത്സവം സെപ്റ്റംബർ 2 മുതൽ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…

16 minutes ago

കണ്ണൂർ ആസ്റ്റർ മിംസിന്റെ ‘ശ്രുതിസ്പർശം’; നിർധനർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…

35 minutes ago

പാചകവാതക വിലയിൽ വർധന; 19 കിലോ വാണിജ്യ LPG സിലിണ്ടറിന് ₹9.50 കൂടി

ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…

51 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

5 hours ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

12 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

14 hours ago