Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: August 2024

  • തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി
    , , ,

    തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി

    പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയ് ആണ് പതാക പുറത്തിറക്കിയത്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി. സജീവ രാഷ്ട്രീയപ്രവർത്തനത്തിന് മുന്നോടിയായാണ് വിജയ് പാർട്ടി പതാക പുറത്തിറക്കിയത്. കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ ആരാധക പിന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. അതേസമയം, പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22ന് വിക്രവണ്ടിയിൽ നടത്തുമെന്നാണ് വിവരം. സംസ്ഥാന സമ്മേളനത്തിൽ, വിജയ് പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രഖ്യാപിക്കുകയും ഇവിടെ നടക്കുന്ന റാലിയിൽ തന്റെ ആദ്യ രാഷ്ട്രീയ…

    Continue Reading

  • നടിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് WCC
    ,

    നടിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് WCC

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുന്‍സ്ഥാപക അംഗം വ്യത്യസ്ത മൊഴി നല്‍കിയതില്‍ ഒരു നടിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നെന്നും മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിന്റെ പൊതു രീതിയാണെന്നും ഡബ്ല്യുസിസി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി

    Continue Reading

  • ശ്രീ പത്മനാഭസ്വാമിയുടെ തിരുമുറ്റത്ത്‌ ഇനി മറയൂര്‍ ചന്ദന മരങ്ങളുടെ തണല്‍
    , , , ,

    ശ്രീ പത്മനാഭസ്വാമിയുടെ തിരുമുറ്റത്ത്‌ ഇനി മറയൂര്‍ ചന്ദന മരങ്ങളുടെ തണല്‍

    ശ്രീ പത്മനാഭസ്വാമിയുടെ തിരൂമുറ്റങ്ങളില്‍ മറയൂര്‍ ചന്ദന തൈകള്‍ വച്ച്‌ പിടിപ്പിച്ചു. കിഴക്കും തെക്കും മൂറ്റങ്ങളിലായി പത്ത്‌ ചന്ദന തൈകളാണ്‌ നട്ടിട്ടൂള്ളത്‌. പരാന്ന ഭോജിയായ ചന്ദനമരത്തിന്‌ ഒരു കാലം വരെ വളര്‍ന്നെത്താന്‍ മറ്റൊരു മരത്തിന്റെ സഹായം ആവശ്യമാണ്‌: ഇതിനായി പത്ത്‌ നെല്ലി മര തൈകളും ചന്ദന തൈകൾക്കരുകിലായ്‌ നട്ടിട്ടുണ്ട്‌. ഒരു ചന്ദനമരം നട്ട്‌ മുപ്പത് വര്‍ഷം ആവുമ്പോള്‍ മാത്രമേ അതിൽ നിന്നും 25 ശതമാനം കാതല്‍ എങ്കിലും ലഭിക്കുകയുളളൂ. 20 വര്‍ഷമാണ്‌ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ചന്ദനമരത്തിന്റെ ആയുസ്‌. ശ്രീപത്മനാഭസ്വാമി…

    Continue Reading

  • ‘വിദ്യാജ്യോതി’ ഭിന്നശേഷി കുട്ടികൾക്ക് അപേക്ഷിക്കാം
    , ,

    ‘വിദ്യാജ്യോതി’ ഭിന്നശേഷി കുട്ടികൾക്ക് അപേക്ഷിക്കാം

    ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് നയിക്കുന്നതിന് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് 40 ശതമാനത്തിൽ കൂടുതൽ  ഭിന്നശേഷിയുള്ള (ആൺ/ പെൺ) കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം.ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. suneethi.sjd.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർ സർക്കാർ/എയ്ഡഡ്/സർക്കാരിതര അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം. വരുമാനപരിധി ബാധകമല്ല. ബില്ലുകളിൽ വിദ്യാർത്ഥികളുടെ പേര് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.

    Continue Reading

  • ഉജ്ജ്വല ബാല്യം പുരസ്കാരം: 31 വരെ അപേക്ഷിക്കാം
    , ,

    ഉജ്ജ്വല ബാല്യം പുരസ്കാരം: 31 വരെ അപേക്ഷിക്കാം

    വനിത ശിശുവികസന വകുപ്പ് സംസ്ഥാനതല ശിശു ദിനാഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്.

    Continue Reading

  • ഭാരതീയ ജനതാ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ ശില്പശാല ആഗസ്റ്റ് 23ന്
    , ,

    ഭാരതീയ ജനതാ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ ശില്പശാല ആഗസ്റ്റ് 23ന്

    ഭാരതീയ ജനതാ പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാതല ശില്പശാല ആഗസ്റ്റ് 23 വെള്ളിയാഴ്ച രാവിലെ 9.30 ന് ഭാരതിയ വിചാരകേന്ദ്രത്തിൻ വച്ച് സംഘടിപ്പിക്കുന്നു. ശില്പശാല മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

    Continue Reading

  • കാട്ടാക്കട മണ്ഡലത്തിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തി
    , ,

    കാട്ടാക്കട മണ്ഡലത്തിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തി

    കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജലസമൃദ്ധി, ജൈവ സമൃദ്ധി, കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ ഐ.ബി സതീഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിച്ച് പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ അനു കുമാരി, കില ഡയറക്ടർ നിസാമുദ്ദീൻ, ജില്ലാ പ്ലാനിങ് ഓഫീസർ വി.എസ് ബിജു, കാട്ടാക്കട മണ്ഡലത്തിലെ വിവിധ തദ്ദേശഭരണ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

    Continue Reading

  • സേവാഭാരതി കേരള വാർഷിക പൊതുയോഗം സെപ്റ്റംബർ 8ന്
    , ,

    സേവാഭാരതി കേരള വാർഷിക പൊതുയോഗം സെപ്റ്റംബർ 8ന്

    ദേശീയ സേവാഭാരതി, കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തുന്ന വാർഷിക പൊതുയോഗം 2024 സെപ്റ്റംബർ 8 ഞായറാഴ്ച്ച രാവിലെ 9: 30 മുതൽ വൈകീട്ട് 4 മണി വരെ പ്രസിഡണ്ട് ഡോ. രഞ്ജിത്ത് വിജയഹരിയുടെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടത്തുന്നു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുയോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തുകയും അടുത്ത വര്ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്ത് ഭാവി പ്രവർത്തന പദ്ധതി അവതരിപ്പിക്കുന്നതോടൊപ്പം പ്രതിനിധികൾക്ക് വേണ്ടിയുള്ള പരിശീലനങ്ങളും…

    Continue Reading

  • ജനസംഖ്യാ വർധനവ് ഇന്ത്യയ്ക്ക് നിരവധി വെല്ലുവിളികൾ
    , ,

    ജനസംഖ്യാ വർധനവ് ഇന്ത്യയ്ക്ക് നിരവധി വെല്ലുവിളികൾ

    സാമ്പത്തിക വളർച്ചയ്‌ക്കുള്ള തടസ്സം: ജനസംഖ്യാ വർധനവ് സാമ്പത്തിക വളർച്ചയ്‌ക്ക് തടസ്സമാകാം, കാരണം പരിമിതമായ വിഭവങ്ങൾ കൂടുതൽ ആളുകളിൽ വ്യാപിക്കേണ്ടതുണ്ട്. ഇത് തൊഴിലില്ലായ്മ, പട്ടിണി, അസമത്വം എന്നിവയിലേക്ക് നയിച്ചേക്കാം. വിഭവങ്ങളുടെ ക്ഷാമം: ജനസംഖ്യാ വർധനവ് ഭക്ഷണം, വെള്ളം, ഊർജ്ജം തുടങ്ങിയ വിഭവങ്ങളുടെ ക്ഷാമത്തിന് കാരണമാകാം. ഇത് വിലവർദ്ധനയ്ക്കും, വിഭവങ്ങൾക്കായുള്ള മത്സരത്തിനും, സംഘട്ടനങ്ങൾക്കും കാരണമാകാം. പാരിസ്ഥിതിക തകർച്ച: ജനസംഖ്യാ വർധനവ് പാരിസ്ഥിതിക തകർച്ചയിലേക്ക് നയിച്ചേക്കാം, കാരണം കൂടുതൽ ആളുകൾക്ക് ഭക്ഷണം, വീട്, ഊർജ്ജം എന്നിവ ആവശ്യമായി വരും. ഇത് വനനശീകരണം,…

    Continue Reading

  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻ സിറ്റിങ് ഓഗസ്റ്റ് 23ന്
    , ,

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻ സിറ്റിങ് ഓഗസ്റ്റ് 23ന്

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ ഓഗസ്റ്റ് 23ന് പെരുങ്കടവിള  ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെയാണ് സിറ്റിങ്. പെരുങ്കടവിള ബ്ലോക്ക് പ്രദേശത്തെ അമ്പൂരി, ആര്യൻകോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പെരുങ്കടവിള, വെള്ളറട ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!