Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: August 2024

  • മന്ദഹാസം പദ്ധതിയിൽ അപേക്ഷിക്കാം
    , , , ,

    മന്ദഹാസം പദ്ധതിയിൽ അപേക്ഷിക്കാം

    സാമൂഹ്യനീതിവകുപ്പ് മുതിർന്ന പൗരന്മാർക്ക് സൗജന്യ ദന്തനിര നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്യ രേഖക്ക് താഴെയുള്ള 60 വയസ് പൂർത്തിയായവർ, പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവർ, അതല്ലെങ്കിൽ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്ന പല്ലുകൾ ഉപയോഗയോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. കൃതിമ പല്ലുകൾ വെക്കുന്നതിന് അനുയോജ്യമെന്ന് യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. https://suneethi.sjd.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് 0471 23423241

    Continue Reading

  • ഡിപ്ലോമ ഇൻ വെയർഹൗസ് മാനേജ്‌മെന്റ് കോഴ്‌സ്
    , , ,

    ഡിപ്ലോമ ഇൻ വെയർഹൗസ് മാനേജ്‌മെന്റ് കോഴ്‌സ്

    കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ നേതൃത്വത്തിൽ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ വെയർഹൗസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. നാല് മാസമാണ് കോഴ്‌സ് കാലാവധി. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18നും 25നും ഇടയിൽ. 25,000 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്  9188910569

    Continue Reading

  • ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്
    , , ,

    ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ്

    രക്തക്കുഴലുകളുടെ വീക്കത്തിന് അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്‌ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ…

    Continue Reading

  • മുല്ലപ്പെരിയാർ കേരള ജനതയ്ക്ക് ഒരു നീറുന്ന വിഷയം തന്നെ
    , ,

    മുല്ലപ്പെരിയാർ കേരള ജനതയ്ക്ക് ഒരു നീറുന്ന വിഷയം തന്നെ

    മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുണ്ടാകാവുന്ന ആഘാതം ഗുരുതരമാണ്, അതിൽ ഇവ ഉൾപ്പെടുന്നു: ജീവനാശം: അണക്കെട്ട് പൊട്ടിയാല്‍, താഴെയുള്ള പ്രദേശങ്ങളിലേക്ക് വൻതോതിലുള്ള വെള്ളപ്പൊക്കം ഉണ്ടാകുകയും ഇത് വ്യാപകമായ ജീവനാശത്തിന് കാരണമാകുകയും ചെയ്യും. സാമ്പത്തിക നാശം: വെള്ളപ്പൊക്കം വീടുകൾ, व्यवसायങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വലിയ നാശമുണ്ടാക്കുകയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യും. പാരിസ്ഥിതിക നാശം: വെള്ളപ്പൊക്കം കാർഷിക ഭൂമി, വനങ്ങൾ, ജലാശയങ്ങൾ എന്നിവയ്ക്ക് ക্ষതമുണ്ടാക്കുകയും സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. സാമൂഹിക അസ്വസ്ഥത: വെള്ളപ്പൊക്കം വ്യാപകമായ സാമൂഹിക അസ്വസ്ഥതയിലേക്ക്…

    Continue Reading

  • മലയാള സിനിമാ മേഖല ലൈംഗിക ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടുമോ?
    , , , ,

    മലയാള സിനിമാ മേഖല ലൈംഗിക ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെടുമോ?

    മലയാള സിനിമാ മേഖലയിൽ ലൈംഗിക ചൂഷണം ഒരു ഗുരുതര പ്രശ്‌നമാണ്, നിരവധി സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പങ്കുവെച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് ഇറങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു എന്നതൊക്കെ അവിടെയിരിക്കട്ടെ. സര്‍ക്കാരിനു അതിന്റെതായ കാരണങ്ങള്‍ കാണും. ഈ ചൂഷണം പല രൂപത്തിലും വരാം, അതിൽ ഉൾപ്പെടുന്ന ചിലത് ചുവടെ ചേര്‍ക്കുന്നു. കാസ്റ്റിംഗ് കൗച്ച്: അഭിനേത്രിമാരെയും മറ്റ് വനിതാ ജീവനക്കാരെയും ലൈംഗിക സേവനങ്ങൾക്കായി പ്രലോഭിപ്പിക്കുക അല്ലെങ്കിൽ നിർബന്ധിക്കുക. ലൈംഗിക അധിക്ഷേപം: അഭിനേത്രിമാരെയും മറ്റ് വനിതാ…

    Continue Reading

  • കേരളത്തിന്റെ നിലവിലെ സാമ്പത്തിക അവസ്ഥ ആശങ്കാജനകമാണോ?
    , , , ,

    കേരളത്തിന്റെ നിലവിലെ സാമ്പത്തിക അവസ്ഥ ആശങ്കാജനകമാണോ?

    കേരളത്തിന്റെ നിലവിലെ സാമ്പത്തിക അവസ്ഥ ആശങ്കാജനകമാണെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ പ്രവണത തുടർന്നാൽ അത് സാമ്പത്തിക അരാജകത്വത്തിലേക്ക് നയിച്ചേക്കാം. സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ചിലത് ഇതാ: ഉയർന്ന കടബാധ്യത: കേരളത്തിന്റെ കടം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 40 ശതമാനത്തിലധികമാണ്, ഇത് രാജ്യത്തിനകത്തും പുറത്തും വായ്പയെടുക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവിനെ ബാധിക്കുന്നു. വരുമാന കമ്മി: കേരളത്തിന് വലിയ വരുമാന കമ്മിയുണ്ട്, അതായത് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നതിനേക്കാൾ കുറവ് മാത്രമേ സമാഹരിക്കുന്നുള്ളൂ. ഇത് സർക്കാർ അടിസ്ഥാന സൗകര്യങ്ങളും…

    Continue Reading

  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽകി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
    , , , , ,

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽകി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

    വയനാട് ഉരുൾപൊട്ടൽ ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽകി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തിരുവനന്തപുരം, ഓഗസ്റ്റ് 19, 2024: വയനാടിന്റെ അതിജീവനത്തിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിരൂപ സംഭാവന നൽകി തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ആശുപത്രി ശൃംഖലയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി ഭാസ്കർ റാവു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഡോ. അഭിനയ് ബൊള്ളിനേനി, ഡയറക്ടർ ശ്രീ. ശ്രീനാഥ്…

    Continue Reading

  • ഉരുൾപ്പൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവ്വകലാശാലയുടെ ‘ആപ്പ്’ 
    , , , ,

    ഉരുൾപ്പൊട്ടൽ സാധ്യത പ്രവചിക്കാൻ കേരള സർവ്വകലാശാലയുടെ ‘ആപ്പ്’ 

    മണ്ണിന്റെ കനവും പ്രദേശത്തിന്റെ നിരപ്പും കണക്കിലാക്കി അവിടെ എത്ര മഴ പെയ്താൽ ഉരുൾപ്പൊട്ടലുണ്ടാകാമെന്ന് കണക്കാക്കുന്ന ‘ആപ്പി’ന് കേരള സർവ്വകലാശാല രൂപം നൽകുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്ലിപ്പ്കെ (SlipK) എന്ന പേരിലുള്ള ഈ ആപ്പിന്റെ രൂപമാതൃകാ റിപ്പോർട്ട് സർവ്വകലാശാലാ അധികൃതർ മന്ത്രിയ്ക്ക് സമർപ്പിച്ചു.   നിലവിലെ പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ അതീവ ശ്രദ്ധേയമായ സംരംഭമാണ് ഉരുൾപ്പൊട്ടലുകൾ മുൻകൂട്ടി മനസ്സിലാക്കാവുന്ന ഈ ‘ആപ്പ്’ എന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ലോകമറിയുന്ന ഭൗമശാസ്ത്ര ഗവേഷകനും കേരള സർവ്വകലാശാലയിലെ…

    Continue Reading

  • ചെമ്പൈ സംഗീതോത്സവം ആഗസ്ററ്‌ 23 മുതൽ സെപ്റ്റബര്‍ 1 വരെ
    , , , ,

    ചെമ്പൈ സംഗീതോത്സവം ആഗസ്ററ്‌ 23 മുതൽ സെപ്റ്റബര്‍ 1 വരെ

    ടി. എം. കൃഷ്ണയുടെ കച്ചേരി ആഗസ്റ്റ്‌ 28ന്‌ തിരുവനന്തപുരം ശ്രീ ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 30-മത്‌ വാര്‍ഷിക സംഗീതോത്സവവും ചെമ്വൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദിനാഘോഷവും ആഗസ്റ്റ്‌ 23ന്‌ തുടങ്ങുന്നു. സെപ്റ്റംബര്‍ 1 വരെ നീണ്ടു നിൽക്കുന്ന പത്തു ദിവസത്തെ സംഗീതോത്സവമാണ്‌ സംഘടിപ്പിക്കുന്നത്‌. തിരുവനന്തപുരം ശ്രീവരാഹത്തുള്ള ചെമ്പൈ സംഗീത ട്രസ്റ്റ്‌ ആഡിറ്റോറിയത്തിലാണ് കച്ചേരികള്‍ അരങ്ങേറുന്നത്. ആഗസ്റ്റ്‌ 23 5.30ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജീവ്‌ പറ്റ്‌ ജോഷി ഐപിഎസ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അഡീഷണൽ…

    Continue Reading

  • എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
    , , ,

    എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

    ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!